കാട്ടുപോത്ത് വേട്ട: വാഹനം കണ്ടെടുത്തു
text_fieldsമാനന്തവാടി: തോൽപെട്ടി റേഞ്ചിലെ ബാവലി 58ൽ കാട്ടുപോത്തിനെ വേട്ടയാടിയ സംഘം സഞ്ചരിച്ച വാഹനങ്ങൾ വനംവകുപ്പ് കണ്ടെടുത്തു.
തരുവണ പുതുശ്ശേരിക്കടവിൽനിന്നാണ് കെ.എൽ 57 ടി 6030 താർ ജീപ്പും കെ.എൽ 12 എൻ 2030 കാറും കണ്ടെടുത്തത്.സംഭവത്തിൽ കുപ്പാടിത്തറ സ്വദേശി മൊയ്തുവി (46) നെ പിടികൂടിയിരുന്നു.സംഘത്തിൽ ഉണ്ടായിരുന്ന മറ്റ് പ്രതികൾ ഒളിവിലാണ്. ഇവർക്കുവേണ്ടിയുള്ള അന്വേഷണം ഊർജിതമാണ്.
തോൽപെട്ടി അസി. വൈൽഡ് ലൈഫ് വാർഡൻ പി. സുനിൽ, റേഞ്ച് ഓഫിസർമാരായ കെ.വി. ബിജു, എം.പി. സജീവ്, രാഗേഷ്, തോൽപെട്ടി ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ കെ.പി. അബ്ദുൽ ഗഫൂർ, സെക്ഷൻ ഫോറസ്റ്റ് ഓഫിസർ പി.കെ. സഹദേവൻ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ എൻ. മോനിഷ, ടി. ഷിജിന എന്നിവരാണ് വാഹനം കണ്ടെടുത്തത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

