ചെണ്ടുമല്ലി പൂക്കളാൽ കാട്ടുപന്നി ശല്യം ഒഴിവാക്കാം
text_fieldsപുൽപള്ളി: ചെണ്ടുമല്ലി പൂക്കൾ നട്ടുപിടിപ്പിച്ചാൽ കാട്ടുപന്നി ശല്യം ഒഴിവാക്കാമെന്ന് തെളിയിക്കുകയാണ് മുള്ളൻകൊല്ലി ശശിമല കവളക്കാട്ടിൽ റോയി. കഴിഞ്ഞ വർഷത്തെ സംസ്ഥാന സർക്കാറിന്റെ കർഷകോത്തമ അവാർഡ് ജേതാവായ റോയി മൂന്നേക്കർ സ്ഥലത്താണ് ചെണ്ടുമല്ലി പൂക്കൾ കൃഷി ചെയ്തത്. ഓണക്കാലത്താണ് കർണാടകയിലും കേരളത്തിലും ചെണ്ടുമല്ലി കൃഷി ചെയ്യുന്നത്. എന്നാൽ മൈസൂരു ദസറയും മറ്റും മുൻകൂട്ടി കണ്ടാണ് റോയി ചെടികൾ നട്ടുപിടിപ്പിച്ചത്. നൂറുമേനി വിളവുമുണ്ട്.
പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമായിരുന്നു. ചെണ്ടുമല്ലി നട്ടുപിടിപ്പിച്ചതോടെ പന്നിശല്യം ഇല്ലാതായി. പൂകൃഷിക്കൊപ്പം വാഴകളും നട്ടിട്ടുണ്ട്. എന്നിട്ടും പന്നികൾ ഈ ഭാഗത്ത് എത്താറില്ലെന്ന് റോയി പറയുന്നു. നിലവിൽ പൂക്കൾക്ക് കർണാടകയിൽ നിന്ന് ആവശ്യക്കാരെത്തിയിട്ടുണ്ട്. മികച്ച വിലയാണ് ഈ സമയങ്ങളിൽ പൂക്കൾക്ക് ലഭിക്കുക. പന്നിശല്യം ഒഴിവാക്കാൻ കൃഷിയിടത്തിന് ചുറ്റും ചെണ്ടുമല്ലി തൈകൾ നട്ടുപിടിപ്പിക്കാനാണ് റോയുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

