കോക്കാൽ ഭാഗത്ത് കാട്ടാന ശല്യം
text_fieldsകോക്കാൽ ഭാഗത്ത് കാട്ടാന കൊലപ്പെടുത്തിയ സ്ത്രീയുടെ ഇൻക്വസ്റ്റ് നടത്താൻ എത്തിയ പൊലീസ് സംഘം നാട്ടുകാരിൽനിന്ന് വിവരം ശേഖരിക്കുന്നു
ഗൂഡല്ലൂർ: ഗൂഡല്ലൂർ നഗരസഭ കാര്യാലയത്തിനു കുറച്ചകലെയുള്ള കോക്കാൽ ഗ്രാമത്തിൽ കാട്ടാനകളുടെ വരവ് പതിവാെണന്ന് പ്രദേശവാസികൾ പറഞ്ഞു. തെരുവുവിളക്കില്ലാത്തത് കാരണം നേരമിരുട്ടുന്നതോടെ ഒറ്റയാനടക്കം ഈ ഭാഗത്തെത്തുന്നു. വീടുകൾക്കു മുന്നിൽ നിർത്തിയിടുന്ന വാഹനങ്ങളും നാശമാക്കുകയാണ്. കഴിഞ്ഞ മാസം രണ്ടു വാഹനങ്ങൾ തകർത്തു. ഇതുസംബന്ധിച്ച് വനപാലകർക്ക് പരാതി നൽകിയിട്ടും കാര്യമായ നടപടികളൊന്നും ഉണ്ടാവുന്നില്ല.
തെരുവുവിളക്കില്ലാത്തതിനെക്കുറിച്ചും പരാതി ഉന്നയിച്ചിട്ടും നഗരസഭയുടെ ഭാഗത്തുനിന്ന് ഒരു നീക്കവും ഉണ്ടായിട്ടിെല്ലന്ന് പ്രദേശവാസികൾ പരാതിപ്പെട്ടു. ഞായറാഴ്ച രാവിലെ തുണി അലക്കാൻ സമീപത്തുള്ള പൈപ്പിൻചുവട്ടിലേക്ക് പോയ സ്ത്രീയെ കാട്ടാന കൊന്നു. പൊലീസും വനപാലകരും എത്തി അന്വേഷണം നടത്തി.

