ഗൂഡല്ലൂർ-മൈസൂരു പാതയിൽ വന്യമൃഗ സാന്നിധ്യം കൂടി
text_fieldsമുതുമല കടുവസങ്കേതത്തിലെ ഗൂഡല്ലൂർ-മൈസൂരു ദേശീയപാതയോരത്തെ പച്ചപ്പിൽ മേയുന്ന കാട്ടാനക്കൂട്ടം
മുതുമല: മുതുമല കടുവാസങ്കേതത്തിൽ വന്യമൃഗങ്ങളുടെ സഞ്ചാരം കൂടിയതായി വനംവകുപ്പ് അറിയിച്ചു. ഗൂഡല്ലൂർ-മൈസൂരു ദേശീയപാതയിൽ വാഹനയാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകി. മുതുമല കടുവാസങ്കേതത്തിൽ കഴിഞ്ഞ നവംബർ, ഡിസംബർ മാസങ്ങളിലെ വരൾച്ചയെ തുടർന്ന് വനത്തിൽ പച്ചപ്പ് കുറഞ്ഞിരുന്നു. ഇതുമൂലം ആഹാരവും വെള്ളവും തേടി വന്യമൃഗങ്ങൾ വനാതിർത്തി കടന്ന് തമിഴ്നാട്, കർണാടക വനമേഖലകളിലേക്ക് കടന്നിരുന്നു.
ഇപ്പോൾ ഗൂഡല്ലൂർ, മുതുമല, സിഗൂർ, സിംഗാര തുടങ്ങിയ മേഖലകളിൽ മഴ ലഭിച്ചതോടെ വനങ്ങൾ പച്ചപിടിച്ചു. കാട്ടാനകൾ, കാട്ടുപോത്തുകൾ തുടങ്ങിയ വന്യമൃഗങ്ങളും മാൻ, മയിലുകൾ എന്നിവയും ഭക്ഷണവും വെള്ളവും തേടി വീണ്ടും മുതുമലയിലേക്ക് മടങ്ങുകയാണ്. വനത്തിലെ പുൽമേടുകളും സസ്യങ്ങളും വളർന്നതോടെ വന്യമൃഗങ്ങളുടെ സാന്നിധ്യം ഗൂഡല്ലൂർ-മൈസൂരു ദേശീയപാതയിൽ കൂടിയിട്ടുണ്ട്. രാത്രികാലങ്ങളിൽ പ്രത്യേകിച്ച് ജാഗ്രത വേണമെന്ന് വനംവകുപ്പ് അറിയിച്ചു. നിയമം ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

