കാറ്റിലും വേനൽമഴയിലും വ്യാപക കൃഷിനാശം
text_fieldsകഴിഞ്ഞ രണ്ട് ദിവസങ്ങളിൽ വേനൽ മഴയോടൊപ്പമുണ്ടായ ശക്തമായ കാറ്റിൽ നശിച്ച
വാഴത്തോട്ടങ്ങളിലൊന്ന്
മാനന്തവാടി: വെള്ളമുണ്ട കൃഷിഭവൻ പരിധിയിലെ പീച്ചങ്കോട്, നടക്കൽ പ്രദേശങ്ങളിലെ മൂപ്പെത്താറായ ആയിരക്കണക്കിന് വാഴകൾ കാറ്റിലും വേനൽമഴയിലും നിലംപൊത്തി. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ വേനൽ മഴയോടൊപ്പുണ്ടായ ശക്തമായ കാറ്റാണ് വാഴ കർഷകർക്ക് വിനയായത്.
കാറ്റിനെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങളെല്ലാമൊരുക്കിയിട്ടും മൂപ്പെത്താറായ ആയിരക്കണക്കിന് വാഴകളാണ് ഒടിഞ്ഞു വീണത്. മൂപ്പെത്തിയ നേന്ത്രക്കായ കിലോക്ക് 25 രൂപയാണ് നിലവിൽ ലഭിക്കുന്ന വില. എന്നാൽ കാറ്റിൽ വീണ വാഴക്കുലക്ക് 10 രൂപ പോലും വില ലഭിക്കില്ല. ബാങ്കുകളിൽ നിന്നും സ്വർണ്ണപ്പണയത്തിലും കടം വാങ്ങിയ പണമുപയോഗിച്ച് പാട്ടത്തിനെടുത്ത വയലുകളിൽ കൃഷിയിറക്കി വിളവെടുപ്പിന് പാകമാകുന്നതിന് തൊട്ടു മുമ്പാണ് കർഷകരുടെ പ്രതീക്ഷകൾ തകർത്ത് കൊണ്ട് കാറ്റ് വീശിയത്. തരുവണ നടക്കൽ വയലിൽ കൃഷി നടത്തുന്ന പുളിന്താനത്ത് മാത്യുവിന്റെ 2000 ത്തോളം വാഴകളും പി.എ അജിയുടെ 7000 ത്തോളം വാഴകളും പള്ളിക്കണ്ടി അഷ്റഫിന്റെ 2000 ത്തോളം വാഴകളും കാറ്റിൽ വീണു. പീച്ചങ്കോട് വയലിൽ കൃഷി നടത്തിയ പാട്ടശ്ശേരി സൈതലവിയുടെ 1500 വാഴകളും അര ഏക്കർ കപ്പയും കാറ്റിൽ നശിച്ചു. കാപ്പുങ്കുന്ന് വയലിൽ അത്തിലൻ മൊയ്തീന്റെ 1500 വാഴകളും കാറ്റിൽ നശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

