വാക്‌സിനേഷന്‍: ഫലപ്രാപ്തിയെക്കുറിച്ച് ആശങ്ക വേണ്ടെന്ന് ഡോ. ശ്രീജിത്ത്
text_fieldsകൽപറ്റ: കോവിഡ് വാക്‌സിനേഷന്റെ് ഫലപ്രാപ്തി സംശയിച്ചുകൊണ്ടുള്ള പ്രചാരണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് വാക്‌സിനേഷന്‍ തിരുവനന്തപുരം ജില്ല ടാസ്‌കഫോഴ്‌സ് അംഗം ഡോ. ശ്രീജിത്ത് ആര്‍. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലെ ഫീല്‍ഡ് ഔട്ട്‌റീച്ച് ബ്യൂറോ, വയനാട് സംഘടിപ്പിച്ച വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാക്‌സിനേഷന്‍ ചുരുങ്ങിയ കാലം കൊണ്ട് പൊതുജനങ്ങള്‍ക്ക് ലഭ്യമായത് ലോകം കൂട്ടായി പ്രവര്‍ത്തിച്ചത് കൊണ്ടാണ്. മാനവ ചരിത്രത്തിലെ ഏറ്റവും വലിയ പകർച്ച വ്യാധിക്കെതിരെ ലോകം ഒരുമിച്ചു നിന്നു. ഇതിനായി ഫണ്ടുകള്‍ എളുപ്പത്തില്‍ ലഭ്യമാക്കി. വാക്‌സിന്‍ വിപണിയിലെത്തിക്കുന്നതിന് ആവശ്യമായ ഔദ്യോഗിക നടപടിക്രമങ്ങള്‍ വേഗത്തിലാക്കി. ഇതുകൊണ്ടാണ് സാധാരണ വര്‍ഷങ്ങളെടുക്കുന്ന വാക്‌സിന്‍ മാസങ്ങള്‍ക്കുള്ളില്‍ ലഭ്യമായത്. വാക്‌സിന്‍ സ്വീകരിച്ചവരില്‍ മികച്ച പ്രതിരോധമാണ് നിലനില്‍ക്കുന്നതെന്ന് പഠനങ്ങള്‍ തെളിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുട്ടില്‍ ഡബ്ല്യു.എം.ഒ. കോളജ് എന്‍.എസ്.എസ് യൂനിറ്റുമായി സഹകരിച്ച് സംഘടിപ്പിച്ച വെബിനാറില്‍ വാക്‌സിനേഷന് പുറമെ കോവിഡുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്കുള്ള സംശയങ്ങള്‍ക്കും ഡോ. ശ്രീജിത്ത് മറുപടി നല്‍കി. കോവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചും ചര്‍ച്ച നടന്നു. ഫീല്‍ഡ് പബ്ലിസിറ്റി ഓഫീസര്‍ പ്രജിത്ത് കുമാര്‍ എം.വി. സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

