അഭിമാനത്തോടെ വയനാട്:ഗവ. എൻജിനീയറിങ് കോളജും
text_fields1.പി.വൈ. ക്ലിഫോർഡ്, 2. ടി.എം. നിതിൻ, 3. ആർ. പ്രദീപ്, 4. എസ്.എസ്. രഞ്ജിത്ത്
മാനന്തവാടി: ആലപ്പുഴ ചേർത്തല ഇൻഫോപാർക്കിലെ സ്റ്റാർട്ടപ് സംരംഭമായ ടെക്ജെൻഷ്യ വികസിപ്പിച്ച വി കൺസോൾ, രാജ്യത്തിെൻറ ഔദ്യോഗിക വിഡിയോ കോൺഫറൻസിങ് ആപ് ആയി മാറുമ്പോൾ മാനന്തവാടിയിലെ വയനാട് ഗവ. എൻജിനീയറിങ് കോളജിന് ഇത് അഭിമാന മുഹൂർത്തം.
ടെക്ജെൻഷ്യയുടെ വിഡിയോ കോൺഫറൻസിങ് പ്രോജക്ടിന് ആൻഡ്രോയിഡ് ആപ് രൂപകൽപന ചെയ്ത പി.വൈ. ക്ലിഫോർഡ്, വെബ് പോർട്ടൽ സജ്ജമാക്കിയ എസ്.എസ്. രഞ്ജിത്ത് എന്നിവർ കോളജിൽനിന്ന് 2008-12 കാലയളവിൽ പഠിച്ചിറങ്ങിയവരാണ്.
കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് വിദ്യാർഥികളായിരുന്നു. ടെക്ജെൻഷ്യയിൽ പ്രവർത്തിക്കുന്ന ടി.എം. നിതിൻ, ആർ. പ്രദീപ് എന്നിവരും അതേ വർഷ വിദ്യാർഥികളാണ്. മൂന്നുവർഷത്തേക്ക് കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ വിഡിയോ കോൺഫറൻസിങ് ഉപകരണങ്ങളുടെ കരാറും ടെക്ജെൻഷ്യ നേടിയിട്ടുണ്ട്. ഈ അതുല്യ നേട്ടത്തിൽ പങ്കാളികളായ പൂർവവിദ്യാർഥികളെ ഗവ. എൻജിനീയറിങ് കോളജ് സറ്റാഫ് കൗൺസിൽ അനുമോദിക്കുന്നതായി കോളജ് പ്രിൻസിപ്പൽ ഡോ. വി.എസ്. അനിത അറിയിച്ചു.
2008-12 കാലഘട്ടത്തിൽ ഇവർക്ക് ക്ലാസെടുത്തവരടക്കം കോളജിലെ മുഴുവൻ അധ്യാപകരും മറ്റു ജീവനക്കാരും സറ്റാഫ് കൗൺസിൽ അംഗങ്ങളും വിദ്യാർഥികളും രക്ഷാകർതൃ സമിതിയും സന്തോഷത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

