Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മഴ മുന്നറിയിപ്പിൽ ആശങ്ക, പക്ഷേ വയനാട്ടിൽ മഴയില്ല; വെയിൽ മാത്രം

text_fields
bookmark_border
മഴ മുന്നറിയിപ്പിൽ ആശങ്ക, പക്ഷേ വയനാട്ടിൽ മഴയില്ല; വെയിൽ മാത്രം
cancel

കൽപറ്റ: കഴിഞ്ഞ ദിവസം അതിശക്തമായ മഴ പെയ്ത വയനാട്ടിൽ തിങ്കളാഴ്ച പൊടിക്ക് പോലും മഴയില്ല. തിങ്കളാഴ്ച രാവിലെ മുതൽതന്നെ ജില്ലയുടെ മിക്ക ഭാഗങ്ങളിലും തെളിഞ്ഞ കാലാവസ്ഥയായിരുന്നു. ചുരത്തിലും രാവിലെ മഴയുണ്ടായിരുന്നില്ല. വയനാടിനൊപ്പം മലപ്പുറം, കോഴിക്കോട് ജില്ലകളിൽ അതിതീവ്ര മഴക്ക് സാധ്യതയുണ്ടെന്നായിരുന്നു ഞായറാഴ്ച കേന്ദ്ര കാലാവസ്‌ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത 24 മണിക്കൂറിൽ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന അടിയന്തരസന്ദേശം ജില്ലയിലുള്ളവർക്കും മൊബൈലിൽ ലഭിച്ചു. പ്രത്യേക ബീപ്പ് ശബ്ദത്തോടെ മൊബൈൽ ഫോണിൽ വൈബ്രേഷന്റെ അകമ്പടിയോടെയായിരുന്നു സന്ദേശം വന്നത്. പലരും ഇതോടെ ആധിയിലായിരുന്നു. തിങ്കളാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ അതി തീവ്ര മഴക്ക് സാധ്യതയുണ്ടെന്നായിരുന്നു മുന്നറിയിപ്പ്. ഈ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

വയനാട്, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ടായിരുന്നു. മലയോര മേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിതമായ സ്ഥലത്തേക്ക് മാറിത്താമസിക്കണമെന്നും അധികൃതർ അറിയിച്ചിരുന്നു. എന്നാൽ വയനാട്ടിൽ തിങ്കളാഴ്ച മുഴുവൻ വെയിൽ ആയിരുന്നു. എന്നാൽ, ചിലയിടത്ത് ആകാശം മേഘാവൃതമായിരുന്നു. 28 ഡിഗ്രി സെൽഷ്യസ് ആയിരുന്നു ചൂട്. ചൊവ്വാഴ്ച പരമാവധി 30 ഡിഗ്രി ആയിരിക്കും ചൂട്. ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Heavy Rain Alert False in Wayanad
Next Story