Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightയാഥാർഥ്യമാകാതെ...

യാഥാർഥ്യമാകാതെ വയനാട്​-വിലങ്ങാട് ചുരമില്ലാ റോഡ്

text_fields
bookmark_border
യാഥാർഥ്യമാകാതെ വയനാട്​-വിലങ്ങാട് ചുരമില്ലാ റോഡ്
cancel
camera_alt

വ​യ​നാ​ട്​-​വി​ല​ങ്ങാ​ട് ബ​ദ​ൽ റോ​ഡി​ലെ തേ​ക്ക്​ പ്ലാ​േ​ൻ​റ​ഷ​ൻ ഭാ​ഗം

വെ​ള്ള​മു​ണ്ട: നാ​ലു പ​തി​റ്റാ​ണ്ടാ​യി കാ​ത്തി​രി​ക്കു​ന്ന വ​യ​നാ​ട് വി​ല​ങ്ങാ​ട് ബ​ദ​ൽ പാ​ത യാ​ഥാ​ർ​ഥ്യ​മാ​വാ​തെ നീ​ളു​ന്നു. തൊ​ണ്ട​ർ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ കു​ഞ്ഞോം കു​ങ്കി​ച്ചി​റ വ​ഴി വി​ല​ങ്ങാ​ട് പാ​നോ​ത്ത് എ​ത്തു​ന്ന നി​ർ​ദി​ഷ്​​ട ചു​ര​മി​ല്ലാ റോ​ഡാ​ണ് യാ​ഥാ​ർ​ഥ്യ​മാ​കാ​ത്ത​ത്. 1977ൽ ​അ​ന്ന​ത്തെ വ​നം മ​ന്ത്രി​യാ​യി​രു​ന്ന കാ​ന്ത​ലോ​ട്ട് കു​ഞ്ഞ​മ്പു ആ​യി​രു​ന്നു ഈ ​റോ​ഡി​െൻറ സാ​ധ്യ​ത​ക​ൾ പ​ഠി​ക്കാ​നും തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​നു​മാ​യി ഫ​ണ്ട് അ​നു​വ​ദി​ച്ച​ത്. അ​ന്നു മു​ത​ൽ 40 വ​ർ​ഷ​മാ​യി ഈ ​റോ​ഡ് യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തും പ്ര​തീ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ് മൂ​ന്ന്​ ജി​ല്ല​ക​ളി​​ലു​ള്ള​വ​ർ.

6.94 കി.​മീ​റ്റ​ർ മാ​ത്ര​മാ​ണ് ഈ ​റോ​ഡി​െൻറ നീ​ളം. ഇ​തി​ൽ 2.6 കി.​മീ​റ്റ​റി​ൽ 1969ൽ ​സ​ർ​ക്കാ​ർ തേ​ക്ക് പ്ലാ​േ​ൻ​റ​ഷ​നി​ലൂ​ടെ​യും 2.281 കി.​മീ​റ്റ​ർ നീ​ള​ത്തി​ൽ വ​ന​ഭൂ​മി​യി​ലൂ​ടെ​യും ആ​റ്​ മീ​റ്റ​ർ വീ​തി​യി​ൽ റോ​ഡ് നി​ല​വി​ലു​ണ്ട്. ശേ​ഷി​ക്കു​ന്ന ര​ണ്ട് കി.​മീ​റ്റ​ർ മാ​ത്ര​മാ​ണ് പു​തി​യ റോ​ഡ് വേ​ണ്ട​ത്. മ​ട്ടി​ല​യം കോ​ള​നി, ചാ​പ്പ കോ​ള​നി, കു​ഞ്ഞോം കോ​ള​നി, ചി​റ​ക്ക​ൽ കോ​ള​നി, ആ​ലാ​റ്റി​ൽ കോ​ള​നി​യ​ട​ക്കം 14 ആ​ദി​വാ​സി കോ​ള​നി​ക​ൾ ഈ ​റോ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് കി​ട​ക്കു​ന്നു. പ​ഴ​ശ്ശി​രാ​ജ​യു​ടെ കാ​ല​ത്ത് സ്വാ​ത​ന്ത്ര്യ​സ​മ​ര ച​രി​ത്ര​ത്തി​ൽ ഇ​ടം​പി​ടി​ച്ച റോ​ഡാ​ണി​ത്. പ​ഴ​ശ്ശി​രാ​ജ- കു​റി​ച്യ പോ​രാ​ട്ട​ങ്ങ​ൾ ന​ട​ന്ന പ്ര​ദേ​ശ​മാ​യ​തി​നാ​ൽ ഈ ​റോ​ഡി​ന് പ​ഴ​ശ്ശി​രാ​ജ റോ​ഡ് എ​ന്ന് നാ​മ​ക​ര​ണ​വും ചെ​യ്തി​രു​ന്നു. ബ്രി​ട്ടീ​ഷ് ആ​ധി​പ​ത്യ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള റോ​ഡാ​ണി​ത്.

2004 ൽ ​തൊ​ണ്ട​ർ​നാ​ട് പ​ഞ്ചാ​യ​ത്ത് ഈ ​റോ​ഡ് വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ടി​യ​ന്ത​ര യോ​ഗം ചേ​രു​ക​യും യോ​ഗ​ത്തി​ലെ 143/o4/10 ന​മ്പ​ർ അ​ജ​ണ്ട പ്ര​കാ​രം റോ​ഡ് നി​ർ​മി​ക്കാ​നു​ള്ള വ​നം​വ​കു​പ്പി​െൻറ ഭൂ​മി​ക്ക് പ​ക​രം ഭൂ​മി പൊ​ന്നും​വി​ല കൊ​ടു​ത്ത് വാ​ങ്ങാ​നും, കൈ​മാ​റാ​നും തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​തി​നു​ള്ള പ​ണം പൊ​തു​ജ​ന​ങ്ങ​ളി​ൽ​നി​ന്ന് ക​ണ്ടെ​ത്താ​നും തീ​രു​മാ​നി​ച്ചു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​നം മ​ന്ത്രി​ക്ക് പ​ഞ്ചാ​യ​ത് നി​വേ​ദ​നം ന​ൽ​കി​യ​തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ ചീ​ഫ് ഫോ​റ​സ്​​റ്റ്​ ക​ൺ​സ​ർ​വേ​റ്റ​ർ എ​ഫ്.​സി.​സെ​ഡ് 3003/2009 ഉ​ത്ത​ര​വ് പ്ര​കാ​രം വ​ന​ഭൂ​മി സ​ർ​വേ ന​ട​ത്തു​ക​യും ചെ​യ്​​തു.

സ​ർ​വേ​യി​ൽ സം​സ്ഥാ​ന പാ​ത​യാ​യി വി​ക​സി​പ്പി​ക്കാ​വു​ന്ന ഏ​റ്റ​വും ലാ​ഭ​ക​ര​മാ​യ പാ​ത​യാ​ണെ​ന്ന് ക​ണ്ടെ​ത്തി. 434.88 ഹെ​ക്ട​റി​ൽ വ​ന​ഭൂ​മി​യി​ലൂ​ടെ 6.948 കി.​മീ​റ്റ​ർ നീ​ള​ത്തി​ൽ റോ​ഡ് നി​ർ​മി​ച്ചാ​ൽ ചു​ര​മി​ല്ലാ​ത്ത പാ​ത​വ​ഴി കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, വ​യ​നാ​ട് ജി​ല്ല​ക​ളെ എ​ളു​പ്പ​ത്തി​ൽ ബ​ന്ധി​പ്പി​ക്കാ​ൻ ക​ഴി​യും. ഈ ​റോ​ഡി​ന് വേ​ണ്ടി നാ​ട്ടു​കാ​ർ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ ചെ​ല​വ​ഴി​ച്ചെ​ങ്കി​ലും ഫ​യ​ലു​ക​ൾ നീ​ങ്ങി​യി​ട്ടി​ല്ല. ചു​ര​ത്തി​ൽ ഗ​താ​ഗ​ത ത​ട​സ്സം ഉ​ണ്ടാ​കു​ന്ന സ​മ​യ​ത്ത് മാ​ത്ര​മാ​ണ് ബ​ദ​ൽ പാ​ത​ക​ളെ കു​റി​ച്ച ച​ർ​ച്ച പോ​ലും ജ​ന​പ്ര​തി​നി​ധി​ക​ൾ ന​ട​ത്തു​ന്ന​ത്. നി​ല​വി​ൽ ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള പൊ​തു​മ​രാ​മ​ത്ത്​ മ​ന്ത്രി മു​ഹ​മ്മ​ദ്​ റി​യാ​സി​ലാ​ണ്​ നാ​ട്ടു​കാ​രു​ടെ പ്ര​തീ​ക്ഷ. എ​ന്നാ​ൽ, കേ​ന്ദ്ര വ​നം വ​കു​പ്പി​െൻറ ത​ട​സ്സം നീ​ങ്ങാ​ത്ത​താ​ണ് ഈ ​റോ​ഡി​ന് വി​ല​ങ്ങ് ത​ടി​യാ​യ​തെ​ന്ന് മാ​ന​ന്ത​വാ​ടി എം.​എ​ൽ.​എ ഒ.​ആ​ർ. കേ​ളു പ​റ​ഞ്ഞു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad-Vilangad road
News Summary - Wayanad-Vilangad road
Next Story