Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ടൗ​ൺ​ഷി​പ്പി​ലെ വീ​ടു​ക​ളു​ടെ ന​റു​ക്കെ​ടു​പ്പ് ന​വം​ബ​ർ ഒ​ന്നി​ന​കം

text_fields
bookmark_border
ടൗ​ൺ​ഷി​പ്പി​ലെ വീ​ടു​ക​ളു​ടെ ന​റു​ക്കെ​ടു​പ്പ് ന​വം​ബ​ർ ഒ​ന്നി​ന​കം
cancel

കൽപറ്റ: ടൗൺഷിപ്പിൽ നിർമിക്കുന്ന രണ്ടാംഘട്ട വീടുകളുടെ നിർമാണം ഒക്ടോബർ 31നകം പൂർത്തിയാക്കി നറുക്കെടുപ്പ് നവംബർ ഒന്നിനകം നടത്തുമെന്ന് കൃഷി മന്ത്രി അഡ്വ. ടി. സിദ്ദീഖ്. ചൂരൽമല മുണ്ടക്കൈ ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. 149 വീടുകളുടെ നിർമാണം പ്ലാസ്റ്ററിങ്, പെയിന്റിങ് ഉൾപ്പെടെയുള്ള അന്തിമ ഘട്ടത്തിലാണ്. ടൗൺഷിപ്പിൽ നിർമിക്കുന്ന അംഗൻവാടി, മാർക്കറ്റ്, പബ്ലിക് ടോയ്‌ലറ്റ്, കളിസ്ഥലം, ഹെൽത്ത് സെന്റർ തുടങ്ങിയ പൊതു സൗകര്യങ്ങളുടെ നിർമാണം നവംബറോടെ പൂർത്തിയാകുമെന്നും മന്ത്രി പറഞ്ഞു.

ദുരന്ത ബാധിതർക്ക് തൊഴിൽ ലഭ്യമാക്കുന്നതിനായി 15 കോടി രൂപ ചെലവിൽ നിർമിക്കുന്ന സ്കിൽ പാർക്കിന്റെ ടെൻഡർ നടപടികൾ സമയബന്ധിതമായി നടപ്പാക്കാൻ മന്ത്രി യോഗത്തിൽ നിർദേശിച്ചു. റോഡുകളുടെ നിർമാണം ഡിസംബറോടെ പൂർത്തിയാകും. പരേഡ് ഗ്രൗണ്ട്, കൽപറ്റ ജി.എൽ.പി സ്കൂൾ എന്നിവ ടൗൺഷിപ്പിൽ നിർമിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായും മന്ത്രി അറിയിച്ചു. അന്തിമ ഗുണഭോക്തൃ പട്ടിക പൂർത്തിയാക്കുന്നതിനായി ഒക്ടോബര്‍ എട്ട്, ഒമ്പത് തിയതികളിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഉദ്യോഗസ്ഥർ ജില്ലയിലെത്തി പ്രാദേശിക ജനപ്രതിനിധികള്‍, ദുരന്തബാധിതർ എന്നിവരുമായി ചർച്ച നടത്തും. മുണ്ടക്കൈ, വെള്ളാർമല സ്‌കൂളുകളുടെ പുനർനിർമാണവുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാക്കാൻ അവലോകന യോഗം തീരുമാനിച്ചു.

മണ്ണ് സുരക്ഷിതമായി മാറ്റാൻ നിർദേശം

ആനക്കാംപൊയിൽ -കള്ളാടി ട്വിൻ ടണൽ നിർമാണ മേഖലയിലെ മണ്ണ് സുരക്ഷിതമായി മാറ്റാൻ നിർമാണ കമ്പനി പ്രതിനിധികളോട് മന്ത്രി ആവശ്യപ്പെട്ടു. പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി മണ്ണ് നീക്കം ചെയ്യുന്ന പ്രവൃത്തികൾ ആരംഭിക്കാൻ അധികൃതർക്ക് മന്ത്രി കർശന നിർദേശം നൽകി. കള്ളാടിയിൽ ദുരന്തബാധിതരായ കുടുംബങ്ങൾക്ക് സൗജന്യ റേഷൻ ലഭ്യമാക്കുന്നതിൽ പരാതികൾ ഉണ്ടാകരുതെന്ന് മന്ത്രി നിർദേശിച്ചു.ജില്ലയിലെ ഷെൽട്ടർ ഹോമുകൾ, അഗ്നിരക്ഷാ നിലയങ്ങൾ എന്നിവയുടെ നിർമാണ പ്രവൃത്തികൾ യോഗം വിലയിരുത്തി. യോഗത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, ജില്ല കലക്ടർ വി. ചെൽസാസിനി തുടങ്ങിയവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Wayanad Township Homes Ready by October 31
Next Story