Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightഐ ​ലീ​ഗ്...

ഐ ​ലീ​ഗ് കി​രീ​ട​നേ​ട്ട​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യി വയനാടൻ ത്രയം

text_fields
bookmark_border
ഐ ​ലീ​ഗ് കി​രീ​ട​നേ​ട്ട​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യി വയനാടൻ ത്രയം
cancel
camera_alt

എ​മി​ല്‍ ബെ​ന്നി, മു​ഹ​മ്മ​ദ് റാ​ഷി​ദ്, അ​ല​ക്സ് സ​ജി

ക​ല്‍പ​റ്റ: ഐ ​ലീ​ഗ് കി​രീ​ടം ഗോ​കു​ലം കേ​ര​ള​യു​ടെ ചി​റ​കി​ലേ​റി ആ​ദ്യ​മാ​യി കേ​ര​ള​ത്തി​ലെ​ത്തു​മ്പോ​ൾ ക​രു​ത്താ​യ​ത് വ​യ​നാ​ട​ന്‍ ത്ര​യ​ങ്ങ​ളു​ടെ ക​ളി​മി​ക​വ്. മി​ഡ്ഫീ​ല്‍ഡ​ര്‍ മു​ഹ​മ്മ​ദ് റാ​ഷി​ദ്, യു​വ​താ​ര​ങ്ങ​ളാ​യ സ്‌​ട്രൈ​ക്ക​ര്‍ എ​മി​ല്‍ ബെ​ന്നി, ഡി​ഫ​ന്‍ഡ​ര്‍ അ​ല​ക്‌​സ് സ​ജി എ​ന്നി​വ​രാ​ണ് വ​യ​നാ​ടിെൻറ അ​ഭി​മാ​നം വാ​നോ​ള​മു​യ​ര്‍ത്തി കി​രീ​ട​നേ​ട്ട​ത്തി​ല്‍ നി​ര്‍ണാ​യ​ക​മാ​യ​ത്.

പ​ക​ര​ക്കാ​ര​നാ​യി തി​ള​ങ്ങി​യ റാ​ഷി​ദിെൻറ​യും ടീ​മി​നെ മു​ന്നി​ലെ​ത്തി​ച്ച ഒ​റ്റ​യാ​ള്‍പ്ര​ക​ട​ന​ത്തി​ലൂ​ടെ ഗോ​ള്‍ നേ​ടി​യ എ​മി​ലിെൻറ​യും ചു​മ​ലി​ലേ​റി​യാ​ണ് ഗോ​കു​ലം ക​ന്നി​ക്കി​രീ​ട​ത്തി​ല്‍ മു​ത്ത​മി​ട്ട​ത്. ആ​രം​ഭം മു​ത​ല്‍ ടീ​മി​നൊ​പ്പ​മു​ള്ള മു​ഹ​മ്മ​ദ് റാ​ഷി​ദ് മു​ണ്ടേ​രി ജി.​വി.​എ​ച്ച്.​എ​സ്.​എ​സ് ഗ്രൗ​ണ്ടി​ല്‍ പ​ന്തു​ത​ട്ടി​യാ​ണ് ക​ളി പ​ഠി​ച്ച​ത്. ഫാ​ല്‍ക്ക​ന്‍സ് അ​ട​ക്ക​മു​ള്ള ടീ​മു​ക​ള്‍ക്കാ​യി ബൂ​ട്ട​ണി​ഞ്ഞ റാ​ഷി​ദ് മ​ധ്യ​നി​ര​യി​ല്‍ ക​ളി​മെ​ന​യു​ന്ന​തി​ല്‍ കാ​ണി​ക്കു​ന്ന മി​ക​വാ​ണ് ഗോ​കു​ല​ത്തിെൻറ ശ​ക്തി. ഗോ​കു​ല​ത്തി​നാ​യി ബൂ​ട്ട​ണി​ഞ്ഞ വ​യ​നാ​ട​ന്‍ പെ​രു​മ​യി​ലെ ഏ​റ്റ​വും ഇ​ള​മു​റ​ക്കാ​ര​നാ​ണ് എ​മി​ല്‍.

ക​ല്‍പ​റ്റ എ​സ്.​കെ.​എം.​ജെ സ്‌​കൂ​ളി​ലെ പ​ഠ​ന​കാ​ല​ത്ത് സെ​പ്റ്റ് ടീ​മി​ല്‍ അം​ഗ​മാ​യി തു​ട​ങ്ങി​യ എ​മി​ലി​ന്ന് ആ​രും കൊ​തി​ക്കു​ന്ന അ​പൂ​ര്‍വ നേ​ട്ട​ത്തി​ലാ​ണ് എ​ത്തി​നി​ല്‍ക്കു​ന്ന​ത്. തൃ​ക്കൈ​പ്പ​റ്റ​യി​ലെ ബെ​ന്നി-​ക​വി​ത ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് നി​ര്‍ണാ​യ​ക മ​ത്സ​ര​ത്തി​ല്‍ ടീ​മി​നെ മു​ന്നി​ലെ​ത്തി​ച്ച് മി​ക​വു കാ​ട്ടി​യ എ​മി​ല്‍. മീ​ന​ങ്ങാ​ടി​യി​ലെ മ​ണ്‍ മൈ​താ​ന​ത്തു​നി​ന്ന് ക​ളി​യു​ടെ ബാ​ല​പാ​ഠ​ങ്ങ​ള്‍ അ​ഭ്യ​സി​ച്ച അ​ല​ക്‌​സാ​ണ് ആ​ദ്യ മ​ത്സ​ര​ങ്ങ​ളി​ലെ​ല്ലാം ഗോ​കു​ല​ത്തിെൻറ പ്ര​തി​രോ​ധ​ത്തി​ല്‍ മി​ന്നി​യ​ത്. മീ​ന​ങ്ങാ​ടി ചീ​രാം​കു​ന്നി​ലെ ക​ര്‍ഷ​ക​നാ​യ സ​ജി​യു​ടെ​യും സ​ന്ധ്യ​യു​ടെ​യും മൂ​ത്ത​മ​ക​നാ​ണ് അ​ല​ക്‌​സ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:I Leaguegokulam fcEmil BennyMuhammed RashidAlex Saji
News Summary - Wayanad stars play crucial role in I League win
Next Story