ശാസ്ത്രം ജയിക്കട്ടെ, കുട്ടികളും
text_fieldsമുട്ടിൽ: പുതിയ പരീക്ഷണങ്ങളും ആശയങ്ങളും കൗതുകങ്ങളുമായി ജില്ലയുടെ കൗമാര ശാസ്ത്രോത്സവത്തിന് തുടക്കം. ശാസ്ത്ര കണ്ടെത്തലുകളും പ്രവൃത്തി പരിചയ കഴിവുകളും സാമൂഹിക നിരീക്ഷണങ്ങളും ഗണിത വിസ്മയങ്ങളുമായി രണ്ടു നാളത്തെ ജില്ല സ്കൂൾ ശാസ്ത്ര മേളക്ക് വയനാട് ഓർഫനേജ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ തുടക്കമായി. 44ാം റവന്യൂ ജില്ല ശാസ്ത്രോത്സവം സംസ്ഥാന ക്ഷീരവികസന മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.
ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സംഷാദ് മരക്കാർ അധ്യക്ഷതവഹിച്ചു. ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ വി.എ. ശശീന്ദ്രവ്യാസ്, ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എം. മുഹമ്മദ് ബഷീർ, ജില്ല വിദ്യാഭ്യാസ ഓഫിസർ സി.വി. മൻമോഹൻ, മാനന്തവാടി എ.ഇ.ഒ സുനിൽകുമാർ, ഹയർസെക്കൻഡറി കോഓഡിനേറ്റർ ഷിവി കൃഷ്ണൻ, എൻ.യു. അൻവർ ഗൗസ്, ബിനുമോൾ ജോസ്, പി. ശ്രീജ, ശ്രീജിത്ത് വാകേരി എന്നിവർ സംസാരിച്ചു. മൂന്ന് ഉപജില്ലകളിൽ നിന്നായി 1500 ഓളം പ്രതിഭകളാണ് രണ്ട് ദിവസങ്ങളിലായി മത്സരങ്ങളിൽ പങ്കെടുക്കുന്നത്.
ചടങ്ങിൽ ഗോവയിൽവെച്ച് നടന്ന ദേശീയ ബധിര ഫുട്ബാൾ ടൂർണമെന്റിൽ ചാമ്പ്യരായ കേരള ടീം അംഗം ഡബ്ല്യു.എം.ഒ സ്പീച്ച് ആൻഡ് ഹിയറിങ് സ്കൂൾ വിദ്യാർഥി ഷമ്മാസ് അലിക്ക് മന്ത്രി ഉപഹാരം നൽകി. വെള്ളിയാഴ്ച കുട്ടികളുടെ പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങള്‍ക്ക് കാണാനുള്ള അവസരമൊരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

