വയനാട് മെഡിക്കൽ കോളജ് ഉദ്ഘാടനം 14ന്
text_fieldsമാനന്തവാടി: വയനാടിന് അനുവദിച്ച നിർദിഷ്ട മെഡിക്കൽ കോളജ് ഉദ്ഘാടനം ഞായറാഴ്ച നടക്കും. വൈകീട്ട് മൂന്നിന് ജില്ല ആശുപത്രിയിൽ നടക്കുന്ന ചടങ്ങിൽ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ ഉദ്ഘാടനം നിർവഹിക്കുമെന്ന് അധികൃതർ പറഞ്ഞു.
ഇതോടൊപ്പം ഗൈനക്കോളജി വിഭാഗത്തിലെ ലക്ഷ്യ പ്രോജക്ടും പുതിയ ഒ.പി ബ്ലോക്കും ഉദ്ഘാടനം ചെയ്യും. എം.എൽ.എ ഫണ്ടിൽനിന്ന് അനുവദിച്ച ആമ്പുലൻസിെൻറ ഫ്ലാഗ് ഓഫും നടക്കും.
കഴിഞ്ഞ ദിവസമാണ് ജില്ല ആശുപത്രിയെ മെഡിക്കൽ കോളജായി ഉയർത്തി സർക്കാർ പ്രഖ്യാപനം വന്നത്. ഒ.ആർ. കേളു എം.എൽ.എ ചെയർമാനും ജില്ല മെഡിക്കൽ ഓഫിസർ ഡോ. ആർ. രേണുക ജനറൽ കൺവീനറുമായി സംഘാടക സമിതി രൂപവത്കരിച്ചു.
സർക്കാറിന് അഭിനന്ദനം
കൽപറ്റ: ആരാധനാലയങ്ങളുടെ കെട്ടിട നിർമാണാനുമതി തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകുകയും ജില്ല ആശുപത്രിയെ മെഡിക്കൽ കോളജ് ആക്കി ഉയർത്താൻ തീരുമാനിക്കുകയും ചെയ്ത കേരള സർക്കാറിനെ സുന്നി മാനേജ്മെൻറ് അസോസിയേഷൻ (എസ്.എം.എ) ജില്ല കാബിനറ്റ് അഭിനന്ദിച്ചു.
വിശ്വാസി സമൂഹത്തിെൻറ ഏറെക്കാലത്തെ ആവശ്യമാണ് ഇപ്പോൾ പരിഗണിച്ചത്. ഈ ആവശ്യമുന്നയിച്ച് എസ്.എം.എ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു.
പി. ഉസ്മാൻ മൗലവി, എം.ഇ. അബ്ദുൽ ഗഫൂർ സഖാഫി, കെ.കെ. മുഹമ്മദലി ഫൈസി, കെ.ടി. കുഞ്ഞി മൊയ്തീൻ സഖാഫി, അശ്റഫ് സഖാഫി, ടി.എം. ശമീർ, ഡോ. നാസർ ഹിഷാമി, മൊയ്തീൻ കുട്ടി ഹാജി, ഇബ്രാഹിം സഖാഫി, ഹുസൈൻ ബാഖവി എന്നിവർ സംസാരിച്ചു.
കൽപറ്റ: ജില്ലയുടെ സ്വപ്നമായിരുന്ന മെഡിക്കൽ കോളജ് യാഥാർഥ്യമാക്കിയ സർക്കാർ തീരുമാനത്തെ എസ്.എഫ്.ഐ ജില്ല കമ്മിറ്റി അഭിവാദ്യം ചെയ്തു. മാനന്തവാടി ജില്ല ആശുപത്രിയെ തല്ക്കാലം മെഡിക്കല്‍ കോളജായി ഉയര്‍ത്തും. മെഡിക്കല്‍ കോളജ് ആരംഭിക്കാന്‍ തീരുമാനിച്ചത് ആരോഗ്യരംഗത്തും ഉന്നത വിദ്യാഭ്യാസ രംഗത്തും ജില്ലക്ക് വലിയ പ്രതീക്ഷയാണ് -കമ്മിറ്റി അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

