വയനാട് മെഡിക്കൽ കോളജ്: സർക്കാറിന് മെല്ലപ്പോക്ക് –രാഹുൽ
text_fieldsകൽപറ്റ: വയനാട്ടിലെ ജനങ്ങൾ ഏറെക്കാലമായി കാത്തിരിക്കുന്ന ഗവ. മെഡിക്കൽ കോളജ് ആരംഭിക്കുന്നതിൽ ഇടതുമുന്നണി സർക്കാർ മെല്ലപ്പോക്ക് നയമാണ് പിന്തുടരുന്നതെന്ന് രാഹുൽ ഗാന്ധി എം.പി. ജനങ്ങളുടെ ബുദ്ധിമുട്ട് പലതവണ സർക്കാറിെൻറ ശ്രദ്ധയിൽപെടുത്തി സമ്മർദം ചെലുത്തുകയും ചെയ്തു. എന്നാൽ, സർക്കാർ മുന്നോട്ടു പോയില്ല. കൽപറ്റയിൽ യു.ഡി.എഫ് നിയോജക മണ്ഡലം നേതൃസംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിർധനരായ ജനങ്ങൾക്ക് ഗുണനിലവാരമുള്ള ചികിത്സ യാഥാർഥ്യമാക്കണം.
യു.ഡി.എഫ് സർക്കാർ വന്നാൽ മെഡിക്കൽ കോളജ് ഉറപ്പാണ്. ലോക്സഭ, തദ്ദേശ തെരെഞ്ഞടുപ്പുകളിലുണ്ടായ ആവേശം അതേപടി നിയമസഭ തെരഞ്ഞെടുപ്പിലും പ്രകടിപ്പിക്കണമെന്ന് രാഹുൽ ഗാന്ധി ആഹ്വാനം ചെയ്തു. നിയോജക മണ്ഡലം യു.ഡി.എഫ് ചെയർമാൻ റസാക്ക് കൽപറ്റ അധ്യക്ഷത വഹിച്ചു.
യു.ഡി.എഫ് ജില്ല ചെയർമാൻ പി.പി.എ. കരീം, കൺവീനർ എൻ.ഡി. അപ്പച്ചൻ എന്നിവർ സംസാരിച്ചു. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി നിർവാഹക സമിതിയംഗം പി.പി. ആലി സ്വാഗതവും കെ.പി.സി.സി സെക്രട്ടറി ടി.ജെ. ഐസക്ക് നന്ദിയും പറഞ്ഞു. രാഹുലിെൻറ പ്രസംഗം ജ്യോതി വിജയകുമാർ പരിഭാഷപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

