Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightമെഡിക്കൽ കോളജ്​:...

മെഡിക്കൽ കോളജ്​: ജനനിലപാട്​ കർശനമാകുന്നു

text_fields
bookmark_border
Medical College: House surgeons strike called off
cancel

കൽപറ്റ: വയനാട്​ മെഡിക്കൽ കോളജ്​ ജില്ലയിലെ എല്ലാവർക്കും എളുപ്പത്തിൽ എത്തിപ്പെടാനാവുന്ന തരത്തിലുള്ള പ്രദേശത്ത്​ നിർമിക്കണമെന്ന ആവശ്യം ശക്​തമായി. മെഡിക്കൽ കോളജ്​ നിർമിക്കുന്നത്​ സംബന്ധിച്ചുള്ള മെല്ലെപ്പോക്കിനെതിരെ രാഹുൽ ഗാന്ധിയും വിമർശനമുന്നയിച്ചു. വിവിധ സന്നദ്ധ സംഘടനകളും, വ്യക്​തികളും, സ്​ഥാപനങ്ങളും മെഡിക്കൽ കോളജ്​ തന്ത്രപ്രധാനമായ സ്​ഥലത്ത്​ പണിയണമെന്ന ആവശ്യം ശക്​തിപ്പെടുത്തിയിട്ടുണ്ട്​.

പനമരത്ത് സ്ഥാപിക്കണം –പൗരസമിതി

പ​ന​മ​രം: വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് പ​ന​മ​ര​ത്ത് സ്ഥാ​പി​ക്ക​ണ​മെ​ന്ന് പ​ന​മ​രം പൗ​ര​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന്​ വ​ള​രെ എ​ളു​പ്പ​ത്തി​ലും റോ​ഡ് മാ​ർ​ഗ​വും എ​ത്തി​പ്പെ​ടാ​ൻ ക​ഴി​യു​ന്ന പ്ര​ദേ​ശ​മാ​ണ് പ​ന​മ​രം. വ​യ​നാ​ടി​‍െൻറ മ​ധ്യ​ഭാ​ഗ​മാ​യ​തി​നാ​ൽ മാ​ന​ന്ത​വാ​ടി, വൈ​ത്തി​രി, സു​ൽ​ത്താ​ൻ ബ​ത്തേ​രി താ​ലൂ​ക്കു​ക​ളി​ലെ രോ​ഗി​ക​ൾ​ക്ക് പ​ര​മാ​ധി 30 -35 കി. ​മീ​റ്റ​ർ സ​ഞ്ച​രി​ച്ചാ​ൽ ഇ​വി​ടെ​യെ​ത്താം. അ​തി​നാ​ൽ പ​ന​മ​രം കേ​ന്ദ്രീ​ക​രി​ച്ച് മെ​ഡി​ക്ക​ൽ കോ​ള​ജ് ഒ​രു​ങ്ങു​ന്ന​ത് ജി​ല്ല​യി​ലെ മു​ഴു​വ​ൻ പേ​ർ​ക്കും ഒ​രു​പോ​ലെ ഗു​ണം ചെ​യ്യും. പ​ന​മ​രം, ക​ണി​യാ​മ്പ​റ്റ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ​ച്ചി​ല​ക്കാ​ട്, കൂ​ടോ​ത്തു​മ്മ​ൽ, എ​ര​നെ​ല്ലൂ​ർ, ചു​ണ്ട​ക്കു​ന്ന്, പാ​ലു​കു​ന്ന്, പ​രി​യാ​രം പ്ര​ദേ​ശ​ങ്ങ​ളി​ൽ ഏ​ക്ക​റ ക​ണ​ത്തി​ന് ഭൂ​മി ല​ഭി​ക്കാ​നു​െ​ണ്ട​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷ​ക്കാ​ല​മാ​യി മെ​ഡി​ക്ക​ൽ കോ​ള​ജി​‍െൻറ പേ​രി​ൽ ജ​ന​ങ്ങ​ളെ വ​ഞ്ചി​ക്കു​ന്ന സ​മീ​പ​ന​മാ​ണ് സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്ന​ത്. പൗ​ര​സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ എം.​ആ​ർ. രാ​മ​കൃ​ഷ്ണ​ൻ, കെ.​സി. സ​ഹ​ദ്, സി. ​റ​സാ​ക്ക്, കാ​ദ​റു​കു​ട്ടി കാ​ര്യാ​ട്ട്, വി.​ബി.​രാ​ജ​ൻ എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​​ങ്കെ​ടു​ത്തു.

ഉ​ട​ൻ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്ക​ണം –ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി

ക​ൽ​പ​റ്റ: നി​ർ​ദി​ഷ​ട വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ഉ​ട​ൻ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്ക​ണ​മെ​ന്ന് ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി ജി​ല്ല ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. സ്ഥ​ല ത​ർ​ക്ക​ങ്ങ​ളു​ടെ പേ​രി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​ന്ന​ത് നീ​ട്ടി​വെ​ക്ക​രു​ത്. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​നം എ​ന്ന​തി​നേ​ക്കാ​ൾ മെ​ഡി​ക്ക​ൽ കോ​ള​ജ് എ​ന്ന​തി​ലൂ​ടെ വ​യ​നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം വി​ദ​ഗ്ധ ചി​കി​ത്സ സൗ​ക​ര്യ​മാ​ണ്. മ​ട​ക്കി​മ​ല​യി​ൽ സൗ​ജ​ന്യ​മാ​യി ല​ഭി​ച്ച ഭൂ​മി ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഒ​ഴി​വാ​ക്കി​യ​ത്. പ​ക​രം ഭൂ​മി ക​ണ്ടെ​ത്തി കോ​ള​ജ് തു​ട​ങ്ങാ​ത്ത​ത് സ​ർ​ക്കാ​ർ വ​യ​നാ​ട്ടു​കാ​രോ​ട് ചെ​യ്യു​ന്ന വ​ലി​യ വ​ഞ്ച​ന​യാ​ണ്. സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ലും അ​ല്ലാ​തെ​യും അ​നു​യോ​ജ്യ​മാ​യ എ​ത്ര​യോ സ്ഥ​ല​ങ്ങ​ൾ വ​യ​നാ​ട്ടി​ലു​ണ്ട്. പ്രാ​ദേ​ശി​ക​ത​യി​ലൂ​ന്നി​യ ത​ർ​ക്ക​വി​ത​ർ​ക്ക​ങ്ങ​ളു​ടെ പേ​രി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് ഇ​ല്ലാ​തെ​യാ​ക്ക​രു​ത്. എ​ത്ര​യും പെ​ട്ടെ​ന്ന് ജി​ല്ല​യി​ൽ ല​ഭ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി കോ​ള​ജ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ല പ്ര​സി​ഡ​ൻ​റ് ടി.​പി. യൂ​നു​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​വാ​സ് പൈ​ങ്ങോ​ട്ടാ​യി, ഖാ​ലി​ദ് പ​ന​മ​രം, നാ​സ​ർ മാ​ന​ന്ത​വാ​ടി, സി.​കെ. സ​മീ​ർ, വി.​വി.​കെ. മു​ഹ​മ്മ​ദ്, ആ​ബി​ദ​ലി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

എല്ലാവർക്കും എത്താവുന്ന സ്ഥലത്താകണം –ബത്തേരി കർമസമിതി

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി വൈ​ദ്യ​ശാ​സ്​​ത്രം പ​റ​യു​ന്ന ഗോ​ൾ​ഡ​ൻ അ​വ​റി​നു​ള്ളി​ൽ രോ​ഗി​ക്ക് എ​ത്തി​ച്ചേ​രാ​ൻ സാ​ധ്യ​മാ​വു​ന്ന വി​ധ​ത്തി​ൽ വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ന് സ്​​ഥ​ലം ക​ണ്ടെ​ത്ത​ണ​മെ​ന്ന് സു​ൽ​ത്താ​ൻ ബ​ത്തേ​രി ക​ർ​മ​സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. ബോ​യ്സ്​ ടൗ​ണി​ലോ, മാ​ന​ന്ത​വാ​ടി​യി​ലോ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​രം​ഭി​ച്ചാ​ൽ ദ​ക്ഷി​ണ വ​യ​നാ​ട്ടി​ൽ​നി​ന്ന് ര​ണ്ട് മ​ണി​ക്കൂ​ർ സ​ഞ്ച​രി​ക്കേ​ണ്ടി വ​രും.

എ​ല്ലാ പ്ര​ദേ​ശ​ത്ത് നി​ന്നും എ​ളു​പ്പ​ത്തി​ൽ എ​ത്താ​വു​ന്ന സ്​​ഥ​ല​ത്ത് സ്​​ഥാ​പി​ക്കാ​ൻ നി​ര​വ​ധി സ്ഥ​ല​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടും ഇ​ത്ത​ര​മൊ​രു നീ​ക്കം ന​ട​ത്തു​ന്ന​തി​ന് പി​ന്നി​ൽ ദു​രൂ​ഹ​ത​യു​ണ്ട്.

ഭാ​ര​വാ​ഹി​ക​ളാ​യ അ​ഡ്വ. ടി.​എം. റ​ഷീ​ദ്, റ്റി​ജി ചെ​റു​തോ​ട്ടി​ൽ, ജോ​ണി പാ​റ്റാ​നി, പി.​വൈ. മ​ത്താ​യി, ഇ. ​ഹൈ​ദ്രു എ​ന്നി​വ​ർ വി​ഷ​യ​ത്തി​ൽ ജി​ല്ല ക​ല​ക്ട​ർ​ക്ക് അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ട് നി​വേ​ദ​നം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad Medical College
News Summary - wayanad Medical College
Next Story