വയനാട് ദുരന്തം: ബിൽഡേഴ്സ് അസോസിയേഷൻ 12 ക്ലാസ് മുറികൾ നിർമിച്ചു നൽകും
text_fieldsകൽപറ്റ: വയനാട് ഉരുൾ ദുരന്തത്തിൽ തകർന്ന വെള്ളാർമല, മുണ്ടക്കൈ സ്കൂളുകളിലെ വിദ്യാർഥികളെ മേപ്പാടി ഗവ. ഹൈസ്കൂളിലേക്ക് പുനരധിവസിപ്പിക്കുന്നതിന്‍റെ ഭാഗമായി കോൺട്രാക്ടർമാരുടെയും ബിൽഡർമാരുടെയും അഖിലേന്ത്യാ സംഘടനയായ ബിൽഡേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (ബി.എ.ഐ) 12 പുതിയ ക്ലാസ് മുറികൾ നിർമിച്ച് നൽകും. പ്രവൃത്തിയുടെ ശിലാസ്ഥാപനം വിദ്യഭ്യാസ മന്ത്രി ശിവൻകുട്ടി മേപ്പാടി സ്കൂളിൽ നിർവഹിച്ചു.
മന്ത്രിമാരായ ഒ.ആർ. കേളു, എ.കെ. ശശീന്ദ്രൻ, ബി.എ.ഐയുടെ ദേശീയ വൈസ് പ്രസിഡന്‍റ് ശിവകുമാർ, സ്റ്റേറ്റ് ചെയർമാൻ സുരേഷ് പൊറ്റെക്കാട്ട്, സ്റ്റേറ്റ് സെക്രട്ടറി മിജോയ്, സ്റ്റേറ്റ് ട്രഷറർ സതീഷ് കുമാർ, കോഴിക്കോട് സെന്‍റർ ചെയർമാൻ സുബൈർ കൊളക്കാടൻ, ഖാലിദ് എന്നിവർ പങ്കെടുത്തു. രണ്ടാംഘട്ടത്തിൽ 150ഓളം വിദ്യർഥികൾക്ക് താമസിക്കാനുള്ള ഹോസ്റ്റൽ സൗകര്യങ്ങളും നിർമിച്ചു നൽകും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

