Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 92.50 ലക്ഷത്തിെൻറ കുഴൽപണം പിടികൂടി
text_fieldsbookmark_border
സുൽത്താൻ ബത്തേരി: കര്‍ണാടകയിൽനിന്ന് ബത്തേരി ഭാഗത്തേക്ക് കടത്തിക്കൊണ്ടുവരുകയായിരുന്ന, മതിയായ രേഖകളില്ലാത്ത 92,50,000 രൂപ പിടികൂടി. ജില്ല പൊലീസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലഹരി വിരുദ്ധ സ്ക്വാഡും സുല്‍ത്താന്‍ ബത്തേരി പൊലീസും സംയുക്തമായി നടത്തിയ വാഹന പരിശോധനയിലാണ് പണം പിടികൂടിയത്.
സംഭവത്തില്‍ കോഴിക്കോട് കുറ്റ്യാടി പാലക്കണ്ടി വീട്ടില്‍ നവാസ് (54), കുറ്റ്യാടി നടുക്കണ്ടി വീട്ടില്‍ എന്‍.കെ. ഹാറൂൺ (47) എന്നിവരെ കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെ തകരപ്പാടിക്ക് സമീപത്തുനിന്നാണ് പണം പിടികൂടിയത്. ഗുഡ്സ് ഓട്ടോയില്‍ മൂന്നു പ്ലാസ്റ്റിക് കവറുകളിലായി ഒളിപ്പിച്ച 2000, 500 രൂപയുടെ നോട്ടുകളാണ് കണ്ടെടുത്തത്.
Next Story

