വയനാട് ജില്ല ഹയർ സെക്കൻഡറി എൻ.എസ്.എസ് ക്യാമ്പുകൾക്ക് തുടക്കം
text_fieldsഗവ. സർവജന സ്കൂൾ എൻ.എസ്.എസ് ക്യാമ്പ് കുപ്പാടി ഗവ. സ്കൂളിൽ നഗരസഭ ചെയർമാൻ ടി.കെ. രമേശ് ഉദ്ഘാടനം ചെയ്യുന്നു
നെല്ലാറച്ചാൽ: ഈ വർഷത്തെ സപ്തദിന സഹവാസ ക്യാമ്പിന്റെ ജില്ലതല ഉദ്ഘാടനം നെല്ലാറച്ചാൽ സ്കൂളിൽ പത്മശ്രീ ജേതാവ് ചെറുവയൽ രാമൻ നിർവഹിച്ചു. ജില്ലയിൽ 54 യൂനിറ്റുകളിലാണ് ക്യാമ്പ് നടക്കുന്നത്. മാലിന്യമുക്ത നാളേക്കായ് യുവകേരളം എന്നതാണ് ഈ വർഷത്തെ ക്യാമ്പിന്റെ സന്ദേശം.
ക്യാമ്പിന്റെ ഭാഗമായി സ്നേഹാരാമ നിർമാണം, ഹരിതഗൃഹം, നാടറിയാം, സ്നേഹ സന്ദർശനം, ജീവദ്യുതി പോൾബ്ലഡ്, ഹ്യൂമൻ ബുക്ക്, സമദർശൻ, ഭാരതീയം, സന്നദ്ധം, ഒപ്പം എന്നീ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാർ, ജില്ല പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സീത വിജയൻ, ബ്ലോക്ക് പഞ്ചായത്ത് മെംബർ എ.എസ്. വിജയ, ഹയർ സെക്കൻഡറി ജില്ല കോഓഡിനേറ്റർ ഷിവി കൃഷ്ണൻ, സ്കൂൾ പ്രിൻസിപ്പൽ കെ.വി. മനോജ്, എൻ.എസ്.എസ് ജില്ല കൺവീനർ കെ.എസ്. ശ്യാൽ, വാർഡ് മെംബർമാരായ പി.ടി. അമിന, എം.യു. ജോർജ്, പി.ടി.എ പ്രസിഡന്റ് പി.എ. സതീഷ് എന്നിവർ സംസാരിച്ചു
കാവുംമന്ദം: അച്ചൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ നാഷനൽ സർവിസ് സ്കീം സപ്തദിന സഹവാസ ക്യാമ്പിന് തരിയോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി.
പെരിക്കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ സപ്തദിന സഹവാസ ക്യാമ്പ് ജില്ല പഞ്ചായത്ത് ഡിവിഷൻ മെംബർ ബീന ജോസ് ഉദ്ഘാടനം ചെയ്യുന്നു
ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം വിജയൻ തോട്ടുങ്കൽ അധ്യക്ഷത വഹിച്ചു. ക്യാമ്പ് ഓഫിസർ സി.ടി. മൻസൂർ ക്യാമ്പ് വിശദീകരണം നടത്തി. കെ.എ. വിശ്വനാഥൻ, എം. ശശി, പി.എം. കാസിം, ജഷീർ കുനിയിൽ, മുഹമ്മദ് അസ്ലം, മുഹമ്മദ് ബഷീർ, സൂന നവീൻ, സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് എം. ഷിഞ്ചു, വളന്റിയർ ലീഡർ ടി. ഫസീല എന്നിവർ സംസാരിച്ചു.
സുൽത്താൻ ബത്തേരി: ഗവ. സർവജന സ്കൂൾ എൻ.എസ്.എസ് ക്യാമ്പ് കുപ്പാടി ഗവ. സ്കൂളിൽ നഗരസഭ ചെയർമാൻ ടി.കെ. രമേശ് ഉദ്ഘാടനം ചെയ്തു. ലത്തീഫ് കുപ്പാടി, എസ്. രാധാകൃഷ്ണൻ, എം. അബ്ദുൽ അസീസ്, കെ. മത്തായി, പി.എ. അബ്ദുൽ നാസർ, ടി.കെ. ശ്രീജൻ, എച്ച്. റജീന, ജിജി ജേക്കബ്, കവിത സന്തോഷ്, കെ. റുബീന, എം.സി. ചന്ദ്രബാബു, വി.പി. സുധി, യു.പി. വിജി, എയ്ബൽ സക്കറിയ എന്നിവർ സംസാരിച്ചു.
കാപ്പിസെറ്റ്: പെരിക്കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റിന്റെ അവധിക്കാല സപ്തദിന സഹവാസ ക്യാമ്പ് ‘സമന്വയം -2023’ കാപ്പിസെറ്റ് എം.എം.ജി.എച്ച്.എസിൽ ആരംഭിച്ചു. ജില്ല പഞ്ചായത്ത് ഡിവിഷൻ മെംബർ ബീന ജോസ് ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ പുഷ്പവല്ലി നാരായണൻ അധ്യക്ഷതവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

