വയനാട് പ്രസ് ക്ലബ് സംഘടിപ്പിക്കുന്ന വയനാട് കോണ്‍ക്ലേവ് നാളെ
text_fieldsകൽപറ്റ: വയനാട് സുരക്ഷിതമാണെന്ന് ലോകത്തെ അറിയിക്കുന്നതിനും ജില്ലയുടെ വികസന സാധ്യതകള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി വയനാട് പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ വയനാട് കോണ്‍ക്ലേവ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് പ്രസ് ക്ലബ് റോഡിലുള്ള സേക്രഡ് ഹാര്‍ട്ട് ചര്‍ച്ച് ജൂബിലി ഹാളിലാണ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്. മുണ്ടക്കൈ-ചൂരല്‍മല ഉരുൾദുരന്തത്തിന്റെ മരവിപ്പില്‍നിന്ന് വയനാട് പതിയെ മുക്തമായിക്കൊണ്ടിരിക്കുകയാണ്. ജില്ലയില്‍ ഏറെ പ്രാധാന്യമുള്ള ടൂറിസം മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നതോടെ മറ്റു മേഖലകളിലെയും അതിജീവനം വേഗത്തിലാകും.
ചടങ്ങിൽ ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട വയനാട് സ്വദേശിയും മാതൃഭൂമി മാനേജിങ് ഡയറക്ടറുമായ എം.വി. ശ്രേയാംസ്കുമാറിനെ ആദരിക്കും. നിയമസഭ സ്പീക്കര്‍ എ.എന്‍. ഷംസീര്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, ഡോ. എം.കെ. മുനീര്‍, ആനി രാജ, അഡ്വ.ടി. സിദ്ദീഖ് എം.എല്‍.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ഹാര്‍വാഡ് യൂനിവേഴ്സിറ്റിയിലെ റാഡ്ക്ലിഫ് ഫെലോ ഡോ.വിനോദ് കെ.ജോസ്, കെ.യു.ഡബ്ല്യു.ജെ ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാള്‍, ചന്ദ്രിക എഡിറ്റര്‍ കമാല്‍ വരദൂര്‍, ന്യൂസ് മലയാളം ഡയറക്ടര്‍ ടി.എം. ഹര്ഷന് എന്നിവർ സംബന്ധിക്കും. വിവിധ വിഷയങ്ങള്‍ കോണ്‍ക്ലേവ് ചര്‍ച്ച ചെയ്യും.
വാര്‍ത്തസമ്മേളനത്തില്‍ പ്രസിഡന്റ് കെ.എസ്. മുസ്തഫ, സെക്രട്ടറി ജോമോന് ജോസഫ്, ട്രഷറര്‍ ജിതിന് ജോസ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

