Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightകേന്ദ്ര ധനകാര്യ...

കേന്ദ്ര ധനകാര്യ കമ്മീഷന്‍ ആക്ഷന്‍ പ്ലാന്‍ അംഗീകരിച്ച രാജ്യത്തെ ആദ്യ ജില്ലാ പഞ്ചായത്തായി വയനാട്​

text_fields
bookmark_border
wayanad
cancel

കൽപറ്റ: കേന്ദ്ര ധനകാര്യ കമ്മീഷന്‍ ഗ്രാൻറ്​ ഉപയോഗിച്ച് 2021 -22 വര്‍ഷത്തെ ആക്ഷന്‍ പ്ലാന്‍ അംഗീകരിച്ച രാജ്യത്തെ ആദ്യ ജില്ലാപഞ്ചായത്തെന്ന ബഹുമതി വയനാട് ജില്ലാ പഞ്ചായത്ത് കരസ്ഥമാക്കി. കേന്ദ്ര പഞ്ചായത്തിരാജ് മന്ത്രാലയത്തി​െൻറ ഇ-ഗ്രാംസ്വരാജ് എന്ന പോര്‍ട്ടലിലൂടെയാണ് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി അംഗീകാരം നേടിയത്. നടപ്പു സാമ്പത്തികവര്‍ഷം മുതലാണ് ഇ-ഗ്രാംസ്വരാജ് പോര്‍ട്ടലിലൂടെ തന്നെ അംഗീകാരം നേടണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിർദേശിച്ചത്.

8.73 കോടി രൂപയാണ് കേന്ദ്രധനകാര്യ കമ്മീഷന്‍ ഗ്രാൻറായി വയനാട് ജില്ലാ പഞ്ചായത്തിന് 2021 -22 സാമ്പത്തിക വര്‍ഷം അനുവദിച്ചിരിക്കുന്നത്. ഇതില്‍ 60 ശതമാനം തുക പ്രത്യേക ഉദ്ദേശ ഗ്രാൻറായും (കുടിവെള്ളം, ശുചിത്വം എന്നീ മേഖലകള്‍) 40 ശതമാനം തുക അടിസ്ഥാന വിഹിതമായുമാണ് ലഭിച്ചിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:District panchyathWayanad
News Summary - Wayanad became the first district panchayat in the country that the action plan get approved by the Central Finance Commission
Next Story