Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightജ​ല ഗു​ണ​നി​ല​വാ​ര...

ജ​ല ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന കേ​ന്ദ്ര​ങ്ങ​ൾ ജി​ല്ല​യി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി

text_fields
bookmark_border
ജ​ല ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന കേ​ന്ദ്ര​ങ്ങ​ൾ ജി​ല്ല​യി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി
cancel

മാ​ന​ന്ത​വാ​ടി: കേ​ര​ള ജ​ല അ​തോ​റി​റ്റി​യു​ടെ ജ​ല ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന കേ​ന്ദ്ര​ങ്ങ​ൾ ജി​ല്ല​യി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. സു​ൽ​ത്താ​ൻ ബ​ത്തേ​രി പൊ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പം, ക​ൽ​പ​റ്റ ജ​ല അ​തോ​റി​റ്റി ഓ​ഫി​സ്, മാ​ന​ന്ത​വാ​ടി പ​ഴ​ശ്ശികു​ടീ​ര​ത്തി​ന് സ​മീ​പം, അ​മ്പ​ല​വ​യ​ൽ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ലാ​ബു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​ന്ന​ത്. ജ​ൽ ജീ​വ​ൻ മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ലാ​ബ് സൗ​ക​ര്യം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ഗാ​ർ​ഹി​ക ഉ​പ​യോ​ഗ​ത്തി​നു​ള്ള വെ​ള്ള​വും ലൈ​സ​ൻ​സ് ആ​വ​ശ്യ​മു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ള്ള വെ​ള്ള​വും ഇ​വി​ടെ നി​ന്ന് ഇ​നി മു​ത​ൽ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കാ​നാ​കും. അ​ന്ത​ർ ദേ​ശീ​യ അം​ഗീ​കാ​ര​മു​ള്ള ലാ​ബു​ക​ളാ​ണ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. വെ​ള്ള​ത്തി​ന്‍റെ മു​ഴു​വ​ൻ ഘ​ട​ക​ങ്ങ​ളു​ടെ​യും പ​രി​ശോ​ധ​ന ന​ട​ത്താ​നാ​കു​മെ​ന്ന​താ​ണ് ലാ​ബി​ന്‍റെ പ്ര​ത്യേ​ക​ത.

പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഫീ​സ് ന​ൽ​കി വെ​ള്ളം പ​രി​ശോ​ധി​ക്കാ​നു​ള്ള സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ​രി​ശോ​ധ​ന ഫ​ലം ഏ​ഴ് പ്ര​വൃ​ത്തി ദി​ന​ങ്ങ​ൾ​ക്കി​ടെ ല​ഭ്യ​മാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad News
News Summary - water quality test centers operative in wayanad
Next Story