ബാണാസുര അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നു
text_fieldsപടിഞ്ഞാറത്തറ: ബാണാസുരസാഗർ അണക്കെട്ടിൽ ചൊവ്വാഴ്ച ജലനിരപ്പ് 760.15 മീറ്റിലേക്ക് ഉയർന്നു. ജലനിരപ്പ് റൂൾ ലെവലിന്റെ 1.50 മീറ്റർ താഴെ എത്തിയാൽ ബ്ലൂ അലർട്ടും ഒരു മീറ്റർ താഴെ എത്തിയാൽ ഓറഞ്ച് അലർട്ടും അര മീറ്റർ താഴെ എത്തിയാൽ റെഡ് അലർട്ടും പുറപ്പെടുവിക്കുമെന്ന് കെ.എസ്.ഇ.ബി എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.
ജലാശയ നിരപ്പ് അപ്പർ റൂൾ ലെവൽ മറികടക്കുന്ന സാഹചര്യമുണ്ടായാൽ ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ ജില്ല കലക്ടറുടെ അംഗീകാരം വാങ്ങിയശേഷം ആവശ്യമായ മുന്നറിയിപ്പ് നൽകി അണക്കെട്ടിലെ അധികമായി ഒഴുകിയെത്തുന്ന വെള്ളം തുറന്നു വിടും. അണക്കെട്ടിൽ നാല് സ്പിൽവേ റേഡിയൽ ഷട്ടറുകളാണുള്ളത്. അവയുടെ പ്രവർത്തനം പരീക്ഷണം നടത്തി കാര്യക്ഷമത ഉറപ്പുവരുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

