പാടശേഖരത്തിൽ വെള്ളം കയറി
text_fieldsകബനി നദിയോട് ചേർന്നുള്ള കൊളവള്ളി പാടശേഖരത്തിൽ മഴവെള്ളം കയറിയപ്പോൾ
പുൽപള്ളി: കബനി നദിയോട് ചേർന്നുള്ള കൊളവള്ളി പാടശേഖരത്തിൽ വെള്ളം കയറി. പുഴ കരകവിഞ്ഞാണ് ഗോത്ര വിഭാഗങ്ങൾ കൃഷിചെയ്ത പാടശേഖരത്തിലേക്ക് വെള്ളം കയറിയത്. ബീച്ചനഹള്ളി ഡാമിൽ കെട്ടി നിർത്തിയതും മഴ ശക്തമായതുമാണ് വെള്ളം കയറാൻ കാരണം. കൊളവള്ളി ഉന്നതിയിലെ അംഗങ്ങളാണ് ഇവിടെ കൃഷി ഇറക്കിയിരിക്കുന്നത്. വനം വകുപ്പിന്റെ അധീനതയിലുള്ള കുറേ സ്ഥലവും ഇവിടെയുണ്ട്. ഇവിടേക്കാണ് വെള്ളം കയറിയത്. നെൽകൃഷിയുടെ പ്രാരംഭ ജോലികൾ ഇവർ ആരംഭിച്ചിരുന്നു.
ഞാറുനാട്ടിയ സ്ഥലത്തേക്കും വെള്ളം കയറിയിരുന്നു. പുഴയോട് ചേർന്നുള്ള സ്ഥലമായതിനാൽ നഷ്ടപരിഹാരവും ഇവർക്ക് ലഭിക്കില്ല. വരും ദിനങ്ങളിൽ മഴ ശക്തമായാൽ വൻ നഷ്ടമാണ് ഇവർക്കുണ്ടാകുക. എല്ലാ വർഷവും ഗോത്രവിഭാഗങ്ങൾ കൃഷി ഇറക്കുന്ന ഭാഗമാണിത്. ഒരു വർഷത്തെ വരുമാനം ഇതിൽ നിന്നാണ് ഇവർക്ക് ലഭിക്കുക. മഴ തുടരുന്നത് ഇവരുടെ പ്രതീക്ഷകളെ ഇല്ലാതാക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

