Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightപൊഴുതന പഞ്ചായത്ത്​...

പൊഴുതന പഞ്ചായത്ത്​ പുഴയോട്​ ചെയ്യുന്നത്​

text_fields
bookmark_border
പൊഴുതന പഞ്ചായത്ത്​ പുഴയോട്​ ചെയ്യുന്നത്​
cancel
camera_alt

പൊഴുതന പുഴയിൽ കിടക്കുന്ന മാലിന്യച്ചാക്കുകൾ

വൈത്തിരി: പൊഴുതന പഞ്ചായത്തി​െൻറ മാലിന്യ നിർമാർജന പദ്ധതി പ്രകാരം ശേഖരിച്ച മാലിന്യങ്ങൾ കെട്ടിടത്തിൽനിന്ന്​ പുറത്തേക്കൊഴുകി പുഴയിൽ കിടക്കുന്നു.

പഞ്ചായത്ത് ഓഫിസി​െൻറ പിറകിലുള്ള കെട്ടിടത്തിലായിരുന്നു മാലിന്യക്കെട്ടുകൾ സൂക്ഷിച്ചത്.

ഈ കെട്ടിടം തകർന്നതോടെ മാലിന്യം പുറത്ത്​ കൂട്ടിവെച്ചിരിക്കുകയായിരുന്നു. കനത്ത മഴയെത്തുടർന്ന് വെള്ളം പൊങ്ങിയതോടെ മാലിന്യം ഒഴുകി പുഴയിൽ പലയിടത്തായി തങ്ങിനിൽക്കുകയാണ്. പാണ്ടിമട്ടത്ത്​ ചെന്നുചേരുന്ന പുഴയാണിത്​.

ദുർഗന്ധം വമിക്കുന്ന മാലിന്യം വെള്ളത്തിൽ പൊങ്ങിക്കിടക്കുകയാണ്​. നിരവധി പേർ ആശ്രയിക്കുന്ന പുഴയാണിത്​.

കെട്ടിടം തകർന്നപ്പോൾ പ്രതിപക്ഷ സംഘടനകൾ മാലിന്യം മറ്റൊരു സ്ഥലത്തേക്ക് മാറ്റാൻ പഞ്ചായത്ത്​ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. മാലിന്യം സംസ്കരിക്കാൻ എറണാകുളത്തെ കമ്പനിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഗ്രീൻ കേരള പദ്ധതിയിൽ ഉടൻ നീക്കം ചെയ്യുമെന്നും അധികൃതർ വിശദീകരിച്ചു.

നിരവധി ചാക്കിൽ മാലിന്യങ്ങൾ പൊളിഞ്ഞ കെട്ടിട പരിസരത്ത്​ കെട്ടിക്കിടക്കുന്നുണ്ട്. സ്ഥിരമായി വെള്ളം പൊങ്ങുന്ന സ്ഥലത്താണ് മാലിന്യം ശേഖരിക്കുന്നതിനുള്ള കെട്ടിടം ഉണ്ടാക്കിയതെന്ന് പരാതി നേരത്തേ ഉണ്ടായിരുന്നു. തികച്ചും അശാസ്​ത്രീയ നടപടികളാണ്​ അധികൃതർ സ്വീകരിച്ചതെന്ന്​ പരാതിയുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad Newswastepozhuthana panchayath
Next Story