Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightവെ​റും മാ​ഷ​ല്ല,...

വെ​റും മാ​ഷ​ല്ല, യൂ​ട്യൂ​ബ​ർ മു​ജീ​ബ് മാ​ഷ്

text_fields
bookmark_border
വെ​റും മാ​ഷ​ല്ല, യൂ​ട്യൂ​ബ​ർ മു​ജീ​ബ് മാ​ഷ്
cancel
camera_alt

ടി. ​മു​ജീ​ബ്

വൈ​ത്തി​രി: പി​ണ​ങ്ങോ​ട് ഡ​ബ്ല്യു.​എം.​ഒ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ ര​സ​ത​ന്ത്രം അ​ധ്യാ​പ​ക​ൻ ടി. ​മു​ജീ​ബ് ര​ക്ഷി​താ​ക്ക​ൾ​ക്കും സ​ഹ അ​ധ്യാ​പ​ക​ർ​ക്കും നാ​ട്ടു​കാ​ർ​ക്കും ഒ​രു​പോ​ലെ വി​ജ്ഞാ​ന​ദാ​യ​ക​നാ​ണ്. വി​ദ്യാ​ഭ്യാ​സ, മോ​ട്ടി​വേ​ഷ​ന്‍ രം​ഗ​ത്തെ കേ​ര​ള​ത്തി​ലെ ഏ​റ്റ​വും കൂ​ടു​ത​ല്‍ സ​ബ്‌​സ്‌​ക്രൈ​ബേ​ഴ്‌​സു​ള്ള യൂ​ട്യൂ​ബ് ചാ​ന​ലാ​യ എം.​ടി വ്ലോ​ഗി​െൻറ ഉ​ട​മ​യാ​ണ്. ആ​ധി​കാ​രി​ക​വും വി​ജ്ഞാ​ന​പ്ര​ദ​വും അ​ത്യ​ന്താ​പേ​ക്ഷി​ത​വു​മാ​യി​ട്ടു​ള്ള അ​ഞ്ഞൂ​റി​ല​ധി​കം വി​ഡി​യോ​ക​ൾ ഇ​തി​ന​കം പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്.

പ​ഠ​ന മ​ന​ന ത​ന്ത്ര​ങ്ങ​ൾ, ക​രി​യ​ർ ഗൈ​ഡ​ൻ​സ്, മോ​ട്ടി​വേ​ഷ​ൻ, വ്യ​ക്തി​ത്വ വി​ക​സ​നം, മോ​ഡേ​ൺ ടെ​ക്‌​നോ​ള​ജി, ഇ​ൻ​റ​ർ​വ്യൂ​ക​ളി​ൽ പ്രാ​വീ​ണ്യം, ക​മ്പ്യൂ​ട്ട​ർ വി​ദ്യാ​ഭ്യാ​സ​ത്തി​ൽ ഉ​പ​യോ​ഗി​ക്കാ​വു​ന്ന വി​ദ്യ​ക​ൾ തു​ട​ങ്ങി നി​ര​വ​ധി വി​ഷ​യ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള യൂ​ട്യൂ​ബ് ചാ​ന​ലി​ൽ 18 ല​ക്ഷ​ത്തി​ല​ധി​കം സ​ബ്സ്ക്രൈ​ബ​ർ​മാ​രു​ണ്ട്. ഫേ​സ്ബു​ക്കി​ലാ​ണെ​ങ്കി​ൽ നാ​ലു ല​ക്ഷ​വും. എം.​ടി എ​ന്ന പേ​രി​ലാ​ണ് മു​ജീ​ബ് മാ​ഷി​െൻറ ബ്ലോ​ഗ്. വി​വി​ധ ജി​ല്ല​ക​ളി​ലാ​യി വി​വി​ധ വി​ഷ​യ​ങ്ങ​ളി​ലൂ​ന്നി​യ കൗ​ൺ​സ​ലി​ങ് ക്ലാ​സു​ക​ൾ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ആ​യി​ര​ത്തി​ല​ധി​കം സ്​​റ്റേ​ജു​ക​ളി​ൽ പ​തി​നാ​യി​ര​ത്തി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും ക്ലാ​സെ​ടു​ത്തു. അ​ധ്യാ​പ​ക​ർ​ക്ക് മാ​നേ​ജ്‌​മെൻറ് പ​രി​ശീ​ല​ന​വും ഇം​ഗ്ലീ​ഷ്, ഹി​ന്ദി, അ​റ​ബി​ക് ഭാ​ഷ​ക​ളി​ൽ പ്രാ​വീ​ണ്യ​വും ന​ൽ​കു​ന്ന എം.​ടി മാ​നേ​ജ്‌​മെൻറ് അ​ക്കാ​ദ​മി സ്വ​ന്ത​മാ​യു​ണ്ട്.

മെ​ഡി​ക്ക​ൽ, എ​ൻ​ജി​നീ​യ​റി​ങ് പോ​ലു​ള്ള വി​വി​ധ എ​ൻ​ട്ര​ൻ​സ് കോ​ഴ്‌​സു​ക​ൾ, ശാ​സ്ത്ര​മേ​ള​ക​ൾ, ക​ലോ​ത്സ​വം, എ​ൻ.​എ​സ്.​എ​സ്, ക​രി​യ​ർ ഗൈ​ഡ​ൻ​സ് കോ​ഴ്‌​സു​ക​ൾ എ​ന്നി​വ​യു​ടെ കോ​ഓ​ഡി​നേ​റ്റ​റാ​ണ്. കു​ടും​ബ പ്ര​ശ്ന​ങ്ങ​ൾ, മാ​ന​സി​ക സ​മ്മ​ർ​ദ​ങ്ങ​ൾ, മ​യ​ക്കു​മ​രു​ന്നി​െൻറ​യും മ​റ്റു ദു​ശ്ശീ​ല​ങ്ങ​ളു​ടെ​യും അ​ടി​മ​പ്പെ​ട​ൽ, മൊ​ബൈ​ൽ ഫോ​ണി​ന് അ​ഡി​ക്ടാ​വ​ൽ, ജീ​വി​ത​വൈ​കൃ​ത​ങ്ങ​ൾ തു​ട​ങ്ങി വി​വി​ധ പ്ര​യാ​സ​ങ്ങ​ള​നു​ഭ​വി​ക്കു​ന്ന​വ​രെ ക്ര​മ​പ്ര​ദ​മാ​യ ജീ​വി​ത​ത്തി​ലേ​ക്ക് കൈ​പി​ടി​ച്ചു​യ​ർ​ത്താ​ൻ ഇ​ദ്ദേ​ഹ​ത്തി​െൻറ ക്ലാ​സു​ക​ൾ​ക്ക് ക​ഴി​ഞ്ഞി​ട്ടു​ണ്ട്. മാ​ഷി​െൻറ പ​ഠ​ന​കാ​ലം ക​ടു​ത്ത ദാ​രി​ദ്ര്യ​ത്തി​ലാ​യി​രു​ന്നു. ഏ​ഴാം ക്ലാ​സ് മു​ത​ൽ ഹോ​ട്ട​ൽ ജോ​ലി ചെ​യ്തു. ഈ ​പ്ര​യാ​ണ​ത്തി​ൽ പ്ര​ചോ​ദ​നം ഉ​മ്മ ആ​സ്യ​യാ​ണെ​ന്ന് മാ​ഷ് പ​റ​യ​ന്നു. ചെ​ന്ന​ലോ​ട് സ്വ​ദേ​ശി​യാ​ണ്. ഭാ​ര്യ: മ​ർ​ജാ​ൻ. അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി മി​സ്ഹാ​ജ് ഏ​ക​മ​ക​നാ​ണ്.

സു​നി​ല്‍കു​മാ​റി​ന് അ​ർ​ഹ​ത​ക്ക്​ അം​ഗീ​കാ​രം

ക​ൽ​പ​റ്റ: കാ​ക്ക​വ​യ​ല്‍ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ള്‍ പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ എം. ​സു​നി​ല്‍കു​മാ​റി​ന് സം​സ്ഥാ​ന അ​ധ്യാ​പ​ക അ​വാ​ര്‍ഡ് അ​ർ​ഹ​ത​ക്കു​ള്ള അം​ഗീ​കാ​ര​മാ​ണ്. സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ലാ​ണ് അ​വാ​ർ​ഡ്. പ​ഠ​ന​ത്തി​നും പാ​ഠ്യേ​ത​ര​പ്ര​വ​ര്‍ത്ത​ന​ത്തി​നും ഒ​രു​പോ​ലെ പ്രാ​ധാ​ന്യം ന​ൽ​കി​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് അ​വാ​ർ​ഡി​ന് അ​ർ​ഹ​നാ​ക്കി​യ​ത്. 1999 ജൂ​ലൈ 19ന് ​ക​രി​ങ്കു​റ്റി ഗ​വ. ഹൈ​സ്കൂ​ളി​ല്‍ ബ​യോ​ള​ജി അ​ധ്യാ​പ​ക​നാ​യാ​ണ് സേ​വ​നം തു​ട​ങ്ങി​യ​ത്. പ​ടി​ഞ്ഞാ​റ​ത്ത​റ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലും പ​ന​മ​രം ടി.​ടി.​ഐ​യി​ലും ഡെ​പ്യൂ​ട്ടേ​ഷ​ന്‍ വ്യ​വ​സ്ഥ​യി​ല്‍ എ​സ്.​എ​സ്.​എ​യു​ടെ വൈ​ത്തി​രി ബി.​ആ​ര്‍.​സി​യി​ല്‍ ബ്ലോ​ക്ക് പ്രോ​ഗ്രാം ഓ​ഫി​സ​റാ​യും പ്ര​വ​ര്‍ത്തി​ച്ചു. 2020 ജൂ​ണ്‍ ഒ​ന്നി​നു പ​ത്ത​നം​തി​ട്ട കീ​ക്കൊ​ഴൂ​ര്‍ ഗ​വ. ഹൈ​സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​നാ​യി. എ​ന്‍.​എ​സ്.​എ​സ് കോ​ഓ​ഡി​നേ​റ്റ​ര്‍, കി​ല ട്രെ​യി​ന​ര്‍, ജി​ല്ല സ്പോ​ര്‍ട്സ് കൗ​ണ്‍സി​ല്‍ അം​ഗം, ചൈ​ല്‍ഡ് വെ​ല്‍ഫെ​യ​ര്‍ ക​മ്മി​റ്റി​യു​ടെ എം​പാ​ന​ല്‍ഡ് സോ​ഷ്യ​ല്‍ വ​ര്‍ക്ക​ര്‍, ദു​ര​ന്ത നി​വാ​ര​ണം കൗ​ണ്‍സി​ല​ര്‍, വ​യ​നാ​ട് ജി​ല്ല ആ​ര്‍ച്ച​റി അ​സോ​സി​യേ​ഷ​ന്‍ അം​ഗം, ദേ​ശീ​യ ബാ​ല​ശാ​സ്ത്ര കോ​ണ്‍ഗ്ര​സ് ജി​ല്ല അ​ക്കാ​ദ​മി​ക് കോ​ഓ​ഡി​നേ​റ്റ​ര്‍, സ്പി​ക്‍മാ​ക്കെ ജി​ല്ല കോ​ഒാ​ഡി​നേ​റ്റ​ര്‍, ഡ​ബ്ല്യു.​ഡ​ബ്ല്യു.​എ​ഫ് പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ര്‍, ദേ​ശീ​യ ഹ​രി​ത​സേ​ന (എ​ന്‍.​ജി.​സി) ജി​ല്ല ജോ.​കോ​ഓ​ഡി​നേ​റ്റ​ര്‍, ജീ​വ​ശാ​സ്ത്ര കൗ​ണ്‍സി​ല്‍ ചെ​യ​ര്‍മാ​ന്‍, ജീ​വ​ശാ​സ്ത്ര​ത്തി​െൻറ സം​സ്ഥാ​ന-​ജി​ല്ല റി​സോ​ഴ്സ് പേ​ഴ്സ​ൻ തു​ട​ങ്ങി​യ പ​ദ​വി​ക​ള്‍ വ​ഹി​ച്ചു.

ഭാ​ര്യ വി.​എം. ശ്രീ​ജ മു​ണ്ടേ​രി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ള്‍ അ​ധ്യാ​പി​ക​യാ​ണ്. മ​ക്ക​ള്‍: അ​ദ്വൈ​ത് (ബി.​ടെ​ക് വി​ദ്യാ​ര്‍ഥി), ആ​ദ​ര്‍ശ് (ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ര്‍ഥി, ഡ​ബ്ല്യു.​എം.​ഒ പി​ണ​ങ്ങോ​ട്). മു​ണ്ടേ​രി എ​ച്ച്.​എ​സ് ന​ഗ​റി​ല്‍ വൈ​ഗ​യി​ലാ​ണ് താ​മ​സം.


ശ്യാ​ലി​ന് ഇ​ത് പ്ര​തി​ബ​ദ്ധ​ത​ക്കു​ള്ള അം​ഗീ​കാ​രം

ക​ൽ​പ​റ്റ: ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ലെ സം​സ്ഥാ​ന അ​ധ്യാ​പ​ക അ​വാ​ർ​ഡ് കെ.​എ​സ്. ശ്യാ​ലി​ന് പാ​ഠ്യ-​പാ​ഠ്യേ​ത​ര രം​ഗ​ങ്ങ​ളി​ലെ ആ​ത്മാ​ർ​ഥ​മാ​യ പ്ര​വ​ർ​ത്ത​ന​ത്തി​നു​ള്ള അം​ഗീ​കാ​ര​മാ​ണ്. അ​മ്പ​ല​വ​യ​ൽ നെ​ല്ലാ​ർ​ച്ചാ​ൽ ഒ​ഴ​ല​ക്കൊ​ല്ലി​യി​ൽ ക​റു​ത്തു​പാ​റ​ൻ വീ​ട്ടി​ൽ ശ്യാ​ൽ 16 വ​ർ​ഷ​മാ​യി എ​സ്.​കെ.​എം.​ജെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി കെ​മി​സ്ട്രി അ​ധ്യാ​പ​ക​നാ​ണ്. അ​ധ്യാ​പ​ന​ത്തോ​ടൊ​പ്പ​മു​ള്ള പൊ​തു​പ്ര​വ​ർ​ത്ത​ന​മാ​ണ് പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​നാ​ക്കി​യ​ത്.

ര​ണ്ടു വ​ർ​ഷ​മാ​യി എ​ൻ.​എ​സ്.​എ​സ് ജി​ല്ല ക​ൺ​വീ​ന​ർ ചു​മ​ത​ല നി​ർ​വ​ഹി​ക്കു​ന്നു. 2016ൽ ​എ​ൻ.​എ​സ്.​എ​സ് പ്രോ​ഗ്രാം ഓ​ഫി​സ​റാ​യാ​യി​രു​ന്നു തു​ട​ക്കം. പി​ന്നീ​ട് 11 സ്കൂ​ളു​ക​ളു​ടെ ചു​മ​ത​ല​യു​ള്ള ക്ല​സ്​​റ്റ​ർ ക​ൺ​വീ​ന​ർ ചു​മ​ത​ല ഏ​റ്റെ​ടു​ത്തു. എ​ൻ.​എ​സ്.​എ​സ് പ്രോ​ഗ്രാം ഓ​ഫി​സ​റാ​യി​രു​ന്ന​പ്പോ​ൾ പെ​രു​ന്ത​ട്ട​യി​ലെ ല​ക്ഷ്മി​യ​മ്മ​ക്ക് വീ​ടെ​ന്ന സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ച്ചു. ഇ​പ്പോ​ൾ ചെ​മ്പോ​ത്ത​റ​യി​ൽ ഒ​രു വീ​ടിെൻറ പ​ണി പൂ​ർ​ത്തീ​ക​രി​ക്കു​വാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്. വ​യ​നാ​ട് ജി​ല്ല ഹ​യ​ർ സെ​ക്ക​ൻ​ഡ​റി നാ​ഷ​ന​ൽ സ​ർ​വി​സ് സ്കീം ​കൂ​ട്ടാ​യ്മ നി​ർ​മി​ക്കു​ന്ന സ്നേ​ഹ​ഭ​വ​ന​ത്തി​െൻറ പ്ര​ധാ​ന വാ​ർ​പ്പ് പൂ​ർ​ത്തി​യാ​യി. എ​സ്.​കെ.​എം.​ജെ സ​യ​ൻ​സ് ക്ല​ബ് ക​ൺ​വീ​ന​റാ​യി​രു​ന്ന​പ്പോ​ൾ ബാ​ല​ശാ​സ്ത്ര കോ​ൺ​ഗ്ര​സി​ൽ പ്രോ​ജ​ക്ട് അ​വ​ത​രി​പ്പി​ച്ച​തി​െൻറ ഫ​ല​മാ​യി സ്കൂ​ളി​ന് ദേ​ശീ​യ അം​ഗീ​കാ​രം നേ​ടി​ക്കൊ​ടു​ത്തു.

2019ൽ ​എ​ൻ.​എ​സ്.​എ​സ് സം​സ്ഥാ​ന അ​വാ​ർ​ഡ് ല​ഭി​ച്ചു. കെ.​ആ​ർ. ശി​വ​ശ​ങ്ക​ര​ൻ-​എ​ൻ.​ബി. ശോ​ഭ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: ടി.​എ​സ്. സു​ഷ. മ​ക്ക​ൾ: അ​ദ്വി​ക്, അ​ദ്രി​ജ. അ​പ്ര​തീ​ക്ഷി​ത​മാ​യി​രു​ന്നു പു​ര​സ്കാ​ര​മെ​ന്നും ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ശ്യാ​ൽ പ​റ​യു​ന്നു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:YouTuberteachers day 2021Mujeeb Mash
News Summary - YouTuber Mujeeb Mash
Next Story