എം.ഡി.എം.എയുമായി മൂന്നു യുവാക്കൾ പിടിയിൽ
text_fieldsസാബിത്ത്, റിജാസ്, അജ്മൽ
വൈത്തിരി: വിൽപനക്ക് കൊണ്ടുവന്ന മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി മൂന്ന് യുവാക്കളെ വൈത്തിരി പൊലീസ് അറസ്റ്റു ചെയ്തു. 32.5 ഗ്രാം എം.ഡി.എം.എ ഇവരിൽനിന്ന് പിടിച്ചെടുത്തു. താമരശ്ശേരി രാരോത്ത് അറക്കൽ വീട്ടിൽ റിജാസ് (30), കോടഞ്ചേരി അടിവാരം നൂറാംതോട് തടത്തരിക്കാത്ത് സാബിത്ത് (26), കൽപറ്റ മുണ്ടേരി ചെറ്റക്കണ്ടി അജ്മൽ (29) എന്നിവരെയാണ് പൊഴുതന ആനോത്ത് റോഡിൽ വൈത്തിരി എസ്.ഐ എം.കെ. സലീമിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ജില്ല പൊലീസ് മേധാവി ആർ. ആനന്ദിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്നു തിങ്കളാഴ്ച പുലർച്ച വൈത്തിരി പൊലീസ് നടത്തിയ വാഹനപരിശോധനയിലാണ് 32.5 ഗ്രാം ലഹരി മരുന്ന് കണ്ടെത്തിയത്. എ.എസ്.ഐ രാജേഷ്, ഡ്രൈവർ വിനീഷ്, സി.പി.ഒ ശരത്ത് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

