വൈത്തിരിയിൽ അപകടക്കെണി; വഴിയാത്രക്കാർക്കും നാട്ടുകാർക്കും ഭീഷണി
text_fieldsെെവത്തിരി ടൗണിൽ കെട്ടിടത്തോടു ചേർന്ന കുഴി
വൈത്തിരി: ദേശീയപാത നവീകരണ പ്രവൃത്തിയോടനുബന്ധിച്ച് റോഡിെൻറ വശം കോൺക്രീറ്റ് ചെയ്തപ്പോൾ വഴിയാത്രക്കാർക്കും നാട്ടുകാർക്കും ഭീഷണിയായി വൻ ഗർത്തം. ടൗണിൽ കനറാബാങ്ക് കെട്ടിടത്തിെൻറ താഴ്ഭാഗത്താണ് ബി.എസ്.എൻ.എൽ ഓഫിസ്. റോഡിെൻറ വശം വീതികൂട്ടിയപ്പോൾ ബി.എസ്.എൻ.എൽ ഓഫിസ് സ്റ്റെപ് ഉയർത്തിയപ്പോൾ പത്തടിയോളം ഉയരത്തിൽ കോൺക്രീറ്റ് ചെയ്യേണ്ടിവന്നു.
ഇതോടെയാണ് വലിയ കുഴിയായി മാറിയത്. കൈവരികളോ മുന്നറിയിപ്പ് ബോർഡുകളോ ഇല്ല. ഇവിടെയാണ് ബാങ്കിെൻറ എ.ടി.എം കൗണ്ടറുള്ളത്. ഇതും ഭീഷണിയാണ്. നൂറുകണക്കിന് ഉപഭോക്താക്കൾ ബാങ്കിലേക്കും മറ്റും ഇതിലേ കടന്നുപോകുന്നുണ്ട്. കഴിഞ്ഞ ദിവസം താഴേക്കു വീഴാൻ പോയ സ്ത്രീയെ ബി.എസ്.എൻ.എൽ ജീവനക്കാരനാണ് രക്ഷപ്പെടുത്തിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

