വൈത്തിരി: ദേശീയപാതയിൽ ചേലോട് അമ്മാറ റോഡിനുസമീപം വന്മരം കടപുഴകി മണിക്കൂറുകളോളം ഗതാഗതം തടസസപ്പെട്ടു. തിങ്കളാഴ്ച ഉച്ച ഒരുമണിയോടെയാണ് മരം റോഡിന് കുറുകെ വീണത്.
നിരവധി വാഹനങ്ങൾ കടന്നുപോകുന്ന ദേശീയപാതയിൽ ഭാഗ്യംകൊണ്ടാണ് വൻ അപകടം ഒഴിവായത്. എസ്.ഐ രാംകുമാറിെൻറ നേതൃത്വത്തിൽ വൈത്തിരി െപാലീസും ടി.പി. ജോമിയുടെ നേതൃത്വത്തിൽ കൽപറ്റ അഗ്നിശമന സേനയും സ്ഥലത്തെത്തി മരം മുറിച്ചുമാറ്റി. സ്ഥലത്ത് ദേശീയപാത നവീകരണ പ്രവൃത്തിയിലേർപ്പെട്ട ജോലിക്കാരുടെ സഹായത്തോടെ മരത്തടികൾ നീക്കംചെയ്തു.