Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആറു കിലോ കഞ്ചാവുമായി അഞ്ചുപേർ അറസ്റ്റിൽ
text_fieldsbookmark_border
വൈത്തിരി: ചുണ്ടേൽ കുഞ്ചൻകോട് ദേശീയപാതയിൽ ആറു കിലോ കഞ്ചാവ് പിടികൂടി. സംഭവത്തിൽ അഞ്ചുപേരെ അറസ്റ്റ് ചെയ്തു. നരിക്കുനി സ്വദേശി എം. സിദ്ദീഖ്, വൈലത്തൂർ സ്വദേശി കെ. യൂനുസ്, കുറ്റിപ്പാല സ്വദേശി എം. സമീർ, ഒയ്യൂർ സ്വദേശികളായ എം.പി. അരുൺകുമാർ, പി. ബിനീഷ് എന്നിവരാണ് പിടിയിലായത്.
രഹസ്യ വിവരത്തെത്തുടർന്ന് പൊലീസ് നടത്തിയ വാഹനപരിശോധനയിലാണ് പ്രതികൾ പിടിയിലായത്. മലപ്പുറത്തുനിന്നു കൊണ്ടുവന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യാൻവേണ്ടി എത്തിച്ചതാണ് കഞ്ചാവ്.
വൈത്തിരി എസ്.ഐ ജിതേഷിെൻറ നേതൃത്വത്തിൽ എ.എസ്.ഐ പ്രകാശൻ, സി.പി.ഒമാരായ വിപിൻ, കൃഷ്ണകുമാർ, ബൈജു എന്നിവരടങ്ങിയ സംഘമാണ് പിടിയിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

