Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചുരത്തിൽ സ്‌കൂട്ടർ കൊക്കയിലേക്ക് പതിച്ചു; യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു
text_fieldsbookmark_border
അപകടത്തില്‍പെട്ട സ്‌കൂട്ടർ
വൈത്തിരി: വയനാട് ചുരത്തിൽ ഒന്നാംവളവിനു സമീപം യുവതി സഞ്ചരിച്ച സ്‌കൂട്ടർ കൊക്കയിലേക്ക് മറിഞ്ഞു. സ്‌കൂട്ടർ ഒാടിച്ചിരുന്ന മാനന്തവാടി കോടതിയിൽ ജോലി ചെയ്യുന്ന ചെമ്പുകടവ് സ്വദേശി സ്മിത അത്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. 30 അടിയോളം താഴ്ചയിലേക്ക് സ്‌കൂട്ടറിനൊപ്പം തെറിച്ചുവീണ സ്മിത ശബ്ദമിട്ട് സഹായം തേടിയെങ്കിലും റോഡിലൂടെ പോയവര്‍ കേട്ടില്ല. പിന്നീട്ഏറെ സാഹസപ്പെട്ട് വള്ളികളിലും മറ്റും പിടിച്ചുകയറി റോഡിലെത്തിയശേഷമാണ് വിവരം പുറത്തറിഞ്ഞത്. സ്മിതക്ക് സാരമായ പരിക്കൊന്നുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

