ക്ഷേത്ര ഘോഷയാത്രക്ക് മഹല്ല് കമ്മിറ്റിയുടെ സ്വീകരണം
text_fieldsവൈത്തിരി ശ്രീ മാരിയമ്മൻ കോവിൽ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചു നടന്ന ഘോഷയാത്രക്ക് വൈത്തിരി ടൗൺ ജുമാമസ്ജിദ് കമ്മിറ്റി നൽകിയ സ്വീകരണം
വൈത്തിരി: വൈത്തിരി ശ്രീ മാരിയമ്മൻ കോവിൽ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചു നടന്ന ഘോഷയാത്രക്ക് സ്വീകരണം നൽകി മതമൈത്രിക്ക് മാറ്റ്ചാർത്തി വൈത്തിരി ടൗൺ ജുമാമസ്ജിദ് കമ്മിറ്റി.
ശനിയാഴ്ച രാത്രി പള്ളിക്കു മുന്നിലൂടെ കടന്നുപോയ ഘോഷയാത്രക്കാണ് കമ്മിറ്റി ഭാരവാഹികളുടെയും ഖത്തീബിെൻറയും നേതൃത്വത്തിൽ മധുര പലഹാരം നൽകി സ്വീകരിച്ചത്.
നൂറുകണക്കിന് പേർ പങ്കെടുത്ത ഘോഷയാത്രയെ സ്വീകരിക്കാൻ പ്രസിഡന്‍റ് എം.കെ. കാസിം ഹാജി, സെക്രട്ടറി കെ.പി. കാദർ ഹാജി, കത്തീബ് ഉസ്മാൻ ഫൈസി, നാണി, ആഷിഖ്, ഷാജി മുത്തു, വി.കെ. അബു എന്നിവരുടെ നേതൃത്വത്തിൽ കമ്മിറ്റി ഭാരവാഹികൾ അണിനിരന്നു. ഉത്സവാഘോഷ ഉദ്‌ഘാടന പരിപാടിയിൽ അഡ്വ. ടി. സിദ്ദീഖ് എം.എൽ.എ പങ്കെടുത്തിരുന്നു.