പൂക്കോട് തടാകത്തിൽ മൂന്നുമാസമായി സുരക്ഷ ഗാർഡില്ല
text_fieldsപൂക്കോട് തടാകം
വൈത്തിരി: ആയിരക്കണക്കിന് സഞ്ചാരികൾ നിത്യേനയെത്തുന്ന പൂക്കോട് തടാകം വിനോദ സഞ്ചാര കേന്ദ്രത്തിൽ സുരക്ഷ ഗാർഡ് ഇല്ലാതായിട്ട് മൂന്നുമാസം. സുരക്ഷ ഗാർഡ് അവധിക്കു പോയിട്ട് മാസങ്ങളായി. പകരം ആരെയും നിയമിച്ചില്ല. അവധിക്കുപോയ ജീവനക്കാരൻ എന്നു തിരിച്ചുവരുമെന്ന് അധികൃതർക്ക് വ്യക്തതയില്ല. പൂക്കോട് സന്ദർശിക്കുന്ന സഞ്ചാരികളിൽ ഭൂരിഭാഗവും ബോട്ടുകളിൽ സഞ്ചരിക്കുന്നവരാണ്. എന്തെങ്കിലും പ്രയാസമുണ്ടായാൽ രക്ഷപ്പെടുത്താൻ ആരുമില്ലാത്ത അവസ്ഥയാണിപ്പോൾ.
വരുംദിവസങ്ങളിൽ പൂജ അവധി പ്രമാണിച്ചു വൻതിരക്കായിരിക്കും പൂക്കോട് വിനോദ സഞ്ചാര കേന്ദ്രത്തിൽ അനുഭവപ്പെടുക. ഇവിടെ ഇപ്പോൾ സ്ഥിരം മാനേജരില്ല. ചുമതലക്കാരൻ മാത്രമാണുള്ളത്.പൂക്കോട് തടാകത്തിൽ മൂന്നുമാസമായി സുരക്ഷ ഗാർഡില്ല വൈത്തിരി: ആയിരക്കണക്കിന് സഞ്ചാരികൾ നിത്യേനയെത്തുന്ന പൂക്കോട് തടാകം വിനോദ സഞ്ചാര കേന്ദ്രത്തിൽ സുരക്ഷ ഗാർഡ് ഇല്ലാതായിട്ട് മൂന്നുമാസം.
സുരക്ഷ ഗാർഡ് അവധിക്കു പോയിട്ട് മാസങ്ങളായി. പകരം ആരെയും നിയമിച്ചില്ല. അവധിക്കുപോയ ജീവനക്കാരൻ എന്നു തിരിച്ചുവരുമെന്ന് അധികൃതർക്ക് വ്യക്തതയില്ല. പൂക്കോട് സന്ദർശിക്കുന്ന സഞ്ചാരികളിൽ ഭൂരിഭാഗവും ബോട്ടുകളിൽ സഞ്ചരിക്കുന്നവരാണ്. എന്തെങ്കിലും പ്രയാസമുണ്ടായാൽ രക്ഷപ്പെടുത്താൻ ആരുമില്ലാത്ത അവസ്ഥയാണിപ്പോൾ. വരുംദിവസങ്ങളിൽ പൂജ അവധി പ്രമാണിച്ചു വൻതിരക്കായിരിക്കും പൂക്കോട് വിനോദ സഞ്ചാര കേന്ദ്രത്തിൽ അനുഭവപ്പെടുക. ഇവിടെ ഇപ്പോൾ സ്ഥിരം മാനേജരില്ല. ചുമതലക്കാരൻ മാത്രമാണുള്ളത്.

