Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നേപ്പാൾ സ്വദേശിയെ കണ്ടെത്താനായില്ല; അന്വേഷണം ഊർജിതം
text_fieldsbookmark_border
തുൾ പ്രസാദ്
വൈത്തിരി: വൈത്തിരിയിലെ സ്വകാര്യ റിസോർട്ടിൽനിന്ന് മൂന്നു ദിവസം മുമ്പ് കാണാതായ നേപ്പാൾ സ്വദേശി തുൾ പ്രസാദിനെ (35)കണ്ടെത്താനായില്ല. വൈത്തിരി പൊലീസും വനം വകുപ്പും ഡോഗ് സ്ക്വാഡും ചേർന്ന 25 അംഗസംഘം റിസോർട്ടിനോട് ചേർന്ന വനമേഖലയാകെ അരിച്ചു പെറുക്കിയെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല. തിങ്കളാഴ്ച ഡ്രോൺ ഉപയോഗിച്ചും വനമേഖലയിൽ തിരച്ചിൽ നടത്തി.
ഈ മാസം 22നാണ് ഇയാളെ കാണാതാവുന്നത്. വനപ്രദേശത്തേക്കു നടന്നുപോകുന്ന സി.സി.ടി.വി ദൃശ്യം പൊലീസിന് ലഭിച്ചതനുസരിച്ചാണ് വനപ്രദേശങ്ങളിൽ തിരച്ചിൽ നടത്തുന്നത്. വൈത്തിരി സി.ഐ ഉത്തംദാസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്.
Next Story

