ഉദ്ഘാടനം കാത്ത് മാവേലിപ്പാലം
text_fieldsനിർമാണം പൂർത്തിയായ വൈത്തിരി മാവേലിപ്പാലം
വൈത്തിരി: നാട്ടുകാരുടെ ചിരകാലാഭിലാഷമായ വൈത്തിരി മാവേലിപ്പാലത്തിന്റെ പണി പൂർത്തിയായി. വൈത്തിരി ഹൈസ്കൂൾ, കരിമ്പിൻകണ്ടി, തളിമല, -വേങ്ങക്കോട്ട്, കണ്ണാടിച്ചോല എന്നിവിടങ്ങളിലേക്കുള്ള യാത്ര ഇതോടെ എളുപ്പമാകും.
വൈത്തിരിയിൽനിന്നുള്ള സ്കൂൾ കുട്ടികളും അധ്യാപകരും വൈ.എം.സി.എ റോഡുവഴി ചുറ്റിക്കറങ്ങിയായിരുന്നു സഞ്ചരിച്ചിരുന്നത്. നേരത്തെയുണ്ടായിരുന്ന മാവേലി സ്റ്റോറിന്റെ സമീപമായിരുന്നതിനാലാണ് മാവേലിപ്പാലം എന്ന പേര് വന്നത്. പഴയ നടപ്പാലം അപകടാവസ്ഥയിലായതിനെ തുടർന്നാണ് പൊളിച്ചു പുതിയ പാലം പണിതത്. രണ്ടേകാൽ കോടിയാണ് പാലത്തിന്റെ നിർമാണച്ചെലവ്. ഈ മാസം അവസാനത്തിൽ ജില്ലയിലെത്തുന്ന മന്ത്രി എം.ബി. രാജേഷ് പാലം ഉദ്ഘാടനം ചെയ്യും.

