കുട്ടികളിറങ്ങി, ആശുപത്രി വളപ്പ് പച്ചക്കറിത്തോട്ടമായി
text_fieldsഅച്ചൂരാനം ഗവ എൽ പി സ്കൂൾ കുട്ടികൾ നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് വാർഡ് അംഗം സാബിറ
എൻ.പി. നിർവ്വഹിക്കുന്നു
വൈത്തിരി: പൊഴുതന അച്ചൂരാനം ഗവ. എൽ. പി സ്കൂൾ വിദ്യാർഥികളുടെ പച്ചക്കറി കൃഷി വിളവെടുത്തു. പൊഴുതന ഫാമിലി ഹെൽത്ത് സെന്റർ, കൃഷിഭവൻ എന്നിവയുടെ സഹകരണത്തോടെയാണ് കുട്ടികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ ആശുപത്രി വളപ്പിൽ വിഷരഹിത പച്ചക്കറി കൃഷി നടത്തിയത്. വാർഡ് അംഗം സാബിറ എൻ. പി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. കൃഷി ഓഫിസർ അമൽ വിജയ് മുഖ്യാതിഥിയായി. വിദ്യാർഥികളിൽ കൃഷി അഭിരുചി വളർത്താനും സ്കൂൾ ഉച്ചഭക്ഷണത്തിന് വിഷരഹിത പച്ചക്കറി ഉൽപാദിപ്പിക്കാനുമാണ് പദ്ധതി നടപ്പാക്കിയത്.
തക്കാളി, വെണ്ട, വഴുതന, പച്ചമുളക്, ചീര, കാബേജ്, ക്വാളിഫ്ലവർ എന്നിവയാണ് കൃഷി ചെയ്തത്. കഴിഞ്ഞ വർഷത്തെ പഞ്ചായത്തിലെ മികച്ച കുട്ടിക്കർഷക അവാർഡ് നേടിയത് ഈ വിദ്യാലയത്തിലെ ഷാസിയ നാസ്നിൻ ആയിരുന്നു. മെഡിക്കൽ ഓഫിസർ ഡോ.വിജേഷ്, ഹെൽത്ത് ഇൻസ്പെക്ടർ കെ.പി. അബ്ദുൽ ശുക്കൂർ, പി.ടി.എ പ്രസിഡന്റ് എം.വി. റഷീദ്, ഹെഡ്മാസ്റ്റർ കെ.എം. താജുദ്ദീൻ,
സീനിയർ അസിസ്റ്റന്റ് മേഴ്സൽ എബ്രഹാം, എം.പി.ടി.എ ചെയർപേഴ്സൻ സി.ആർ. ആതിര, പി.ടി.എ അംഗങ്ങളായ ഷാജഹാൻ, ഹനാന ബീഗം, സ്കൂൾ ലീഡർ മുഹമ്മദ് മുഹ്സിൻ, അധ്യാപകരായ കെ. ഫൈസൽ, പ്രഭ എം, പി.ആർ. ജഷീദ, രേഷ്മ ശങ്കർ, എം.പി. സരസ്വതി, കൃഷ്ണജ, കെ.സി. ലിസ, രമ്യ പി, എം.എ. ഹഫീൽ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

