ഗ്യാസ് സിലിണ്ടർ മോഷ്ടാവ് പിടിയിൽ
text_fieldsറെജി
വൈത്തിരി: ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് രാത്രി ഗ്യാസ് സിലിണ്ടറുകൾ മോഷ്ടിച്ച് വിൽപന നടത്തുന്ന യുവാവ് വൈത്തിരി പൊലീസിെൻറ പിടിയിൽ. കോഴിക്കോട് അടിവാരം കുപ്പായക്കോട് സ്വദേശിയായ ജീവൻ ജോയി എന്ന റെജിനാണ് വാഹന പരിശോധനക്കിടെ പിടിയിലായത്.
വാഹനത്തിൽ കൂടുതൽ സിലിണ്ടറുകൾ കണ്ടതിനെ തുടർന്ന് ചോദ്യം ചെയ്തപ്പോഴാണ് മോഷ്ടിച്ച സിലിണ്ടറുകളെന്നു തെളിഞ്ഞത്.
പൊലീസിൽ പരാതി നൽകിയ അഞ്ചുപേരുടെ ആറു സിലിണ്ടറുകൾ പ്രതിയിൽനിന്നു കണ്ടെടുത്തു. പതിനഞ്ചോളം സിലിണ്ടറുകൾ ഇയാൾ മോഷ്ടിച്ചിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു.
ആൾമാറാട്ടം, വഞ്ചനകുറ്റം തുടങ്ങിയവക്ക് കമ്പളക്കാട്, കേണിച്ചിറ, കൽപറ്റ, പടിഞ്ഞാറത്തറ പൊലീസ് സ്റ്റേഷനുകളിലായി ഇയാളുടെ പേരിൽ കേസുകളുണ്ട്.
സ്റ്റേഷൻ എസ്.ഐ ജിതേഷ്, എസ്.ഐ ജയചന്ദ്രൻ, സി.പി.ഒമാരായ വിപിൻ, ഷാജഹാൻ, ദേവജിത്ത് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.

