Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightvythirichevron_rightവൈത്തിരിയിൽ...

വൈത്തിരിയിൽ മയക്കുമരുന്ന് വേട്ട: നാലു പേർ അറസ്റ്റിൽ

text_fields
bookmark_border
വൈത്തിരിയിൽ മയക്കുമരുന്ന് വേട്ട: നാലു പേർ അറസ്റ്റിൽ
cancel
camera_alt

മ​യ​ക്കു​മ​രു​ന്നു​മാ​യി പി​ടി​യി​ലാ​യ​വ​ർ

വൈ​ത്തി​രി: പ​ഴ​യ വൈ​ത്തി​രി ചാ​രി​റ്റി​യി​ൽ അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന ഹോം​സ്‌​റ്റേ​യി​ൽ നി​ന്ന് മാ​ര​ക മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി. നാ​ലു യു​വാ​ക്ക​ളെ വൈ​ത്തി​രി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

വൈ​ത്തി​രി പ​ന്ത്ര​ണ്ടാം പാ​ലം സ്വ​ദേ​ശി പ്ര​ജോ​ഷ് വ​ർ​ഗീ​സ് (37), ചാ​രി​റ്റി സ്വ​ദേ​ശി സി.​കെ. ഷ​ഫീ​ക് (26), കോ​ഴി​ക്കോ​ട് പ​ന്നി​യ​ങ്ക​ര സ്വ​ദേ​ശി സി.​പി. റ​ഷീ​ദ് (34), കോ​ഴി​ക്കോ​ട് ക​ല്ലാ​യി സ്വ​ദേ​ശി ജം​ഷീ​ർ (32) എ​ന്നി​വ​രെ​യാ​ണ് എം.​ഡി.​എം.​എ അ​ട​ക്ക​മു​ള്ള മാ​ര​ക മ​യ​ക്കു​മ​രു​ന്നു​മാ​യി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

വ​യ​നാ​ട്​ ജി​ല്ല സ്‌​പെ​ഷ​ൽ ബ്രാ​ഞ്ച് പൊ​ലീ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക് ഒ​രു മ​ണി​ക്കാ​ണ് വൈ​ത്തി​രി പൊ​ലീ​സ് സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ രാം​കു​മാ​ർ പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. വി​ൽ​പ​ന​ക്കു​വേ​ണ്ടി സൂ​ക്ഷി​ച്ച 2.14 ഗ്രാം ​എം.​ഡി.​എം.​എ മ​യ​ക്കു​മ​രു​ന്ന് ഇ​വ​രി​ൽ​നി​ന്ന്​ പി​ടി​കൂ​ടി. മ​യ​ക്കു​മ​രു​ന്ന​ട​ക്കം പ്ര​തി​ക​ളെ അ​റ​സ്റ്റു ചെ​യ്ത​ത്. പ്ര​തി​ക​ളെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

സീ​നി​യ​ർ സി.​പി.​ഒ​മാ​രാ​യ താ​ഹി​ർ, അ​ബ്ദു​ൽ നാ​സ​ർ, രാ​കേ​ഷ് ച​ന്ദ്ര​ൻ, അ​ബ്ദു​റ​ഹ്മാ​ൻ, ഷാ​ജ​ഹാ​ൻ, സി.​പി.​ഒ​മാ​രാ​യ ഉ​നൈ​സ്, അ​രു​ൺ​കു​മാ​ർ, ന​വീ​ൻ, സ​ബി​ത്ത്, ശാ​ലു ഫ്രാ​ൻ​സി​സ്, ര​മേ​ശ്, റ​യീ​സ്, ബാ​ലു നാ​യ​ർ, അ​ഖി​ലേ​ഷ് എ​ന്നി​വ​രും റെ​യ്‌​ഡി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugVythiriarrested
News Summary - Four arrested in Vaithiri with drug
Next Story