ഓർക്കാട്ടേരിയിൽ വൻ തീപിടിത്തം: കടകൾ കത്തി നശിച്ചു, കോടികളുടെ നാശനഷ്ടം
text_fieldsഓർക്കാട്ടേരിയിൽ കെട്ടിടത്തിലുണ്ടായ തീപിടുത്തം
വടകര: ഓർക്കാട്ടേരി ടൗണിൽ കെട്ടിടത്തിൽ തീപിടുത്തം കടകൾ കത്തി നശിച്ച് വൻ നാശ നഷ്ടം. വ്യാഴാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. ഇരു നില കെട്ടിടത്തിന്റെ ഒന്നാം നിലയിലുള്ള ഇവ ബ്രൈഡ് ഫേൻസി കടയിൽ നിന്നാണ് തീ ഉയർന്നത്. ചെരുപ്പ്, ഫാൻസി, കുട്ടികളുടെ വസ്ത്രങ്ങൾ ഉൾപെടെ കത്തി നശിച്ചു.പിന്നാലെ ഏറാമല ബാങ്കിൻറ നീതി മെഡിക്കൽ സ്റ്റോർ കോട്ടക്കൽ വൈദ്യശാല,പഴക്കട, ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലേക്ക് തീ പടർന്നു. 10 ഓളം മുറികളുള്ള കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്.
കനത്ത നാശനഷ്ടങ്ങൾ ഉണ്ടായതാണ് പ്രാഥമികമായ കണക്ക്. വടകരയിൽ നിന്നും നാദാപുരത്ത് നിന്നും അഗ്നി രക്ഷ സേന സ്ഥലത്തെത്തി മണിക്കൂറുകൾ എടുത്ത് രാത്രി വൈകിയാണ് തീ പൂർണമായും അണച്ചത്. വടകരയിൽ നിന്നും എത്തിയ അഗ്നി രക്ഷ സേനയുടെ വാഹനത്തിലെ വെളളം പെട്ടെന്ന് തീർന്നത് പ്രശ്നങ്ങൾക്കിടയാക്കി.
വാഹനത്തിൽ വീണ്ടും വെള്ളം നിറച്ചാണ് തീ കെടുത്തിയത്. ഇതിനിടെ തീ കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക് ഉൾപെടെ പടരുകയുണ്ടായി. തീ പിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. എടച്ചേരി പൊലീസ് ഉൾപെടെയുള്ളവരും ജനപ്രതിനിധികളും സ്ഥലത്തെത്തി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

