Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightvythirichevron_rightവ്യാജ കെ.എൽ.ആർ...

വ്യാജ കെ.എൽ.ആർ സർട്ടിഫിക്കറ്റ്: വൈത്തിരി പൊലീസ് കേസെടുത്തു

text_fields
bookmark_border
വ്യാജ കെ.എൽ.ആർ സർട്ടിഫിക്കറ്റ്: വൈത്തിരി പൊലീസ് കേസെടുത്തു
cancel


പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യും താ​ലൂ​ക്ക് ത​ഹ​സി​ൽ​ദാ​റും ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് കേ​സ്

വൈ​ത്തി​രി: പ​ഞ്ചാ​യ​ത്തി​ൽ കെ​ട്ടി​ട​നി​ർ​മാ​ണ​ത്തി​നാ​യി അ​പേ​ക്ഷ​യോ​ടൊ​പ്പം വ്യാ​ജ കെ.​എ​ൽ.​ആ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് സ​മ​ർ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ​ക്കെ​തി​രെ വൈ​ത്തി​രി പൊ​ലീ​സ് കേ​സെ​ടു​ത്തു.

കോ​ഴി​ക്കോ​ട് കൊ​ടു​വ​ള്ളി ഒ​റ്റ​ക്ക​ണ്ട​ത്തി​ൽ വീ​ട്ടി​ൽ അ​ബ്​​ദു​ൽ സ​ത്താ​ർ, ജം​ഷീ​റ എ​ന്നി​വ​ർ​ക്കെ​തി​രെ ഐ.​പി.​സി 465, 471 എ​ന്നീ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​ത്. വൈ​ത്തി​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യും വൈ​ത്തി​രി താ​ലൂ​ക്ക് ത​ഹ​സി​ൽ​ദാ​റും ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സ് ര​ജി​സ്​​റ്റ​ർ ചെ​യ്ത​ത്. വ്യാ​ജ കെ.​എ​ൽ.​ആ​ർ സ​മ​ർ​പ്പി​ച്ച​വ​ർ​ക്കെ​തി​രെ അ​ടി​യ​ന്ത​ര​മാ​യി പ​രാ​തി ന​ൽ​കാ​ൻ സ​ബ് ക​ല​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ഇ​രു​വ​രു​ടെ​യും പേ​രി​ലാ​ണ് ചു​ണ്ടേ​ൽ വി​ല്ലേ​ജി​ൽ കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തി​നു​ള്ള സ്ഥ​ല​മു​ള്ള​ത്.

ത​ഹ​സി​ൽ​ദാ​ർ ന​ൽ​കി​യ​താ​യു​ള്ള കെ​ട്ടി​ട നി​ർ​മാ​ണ അ​നു​മ​തി​ക്കു​ള്ള കെ.​എ​ൽ.​ആ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ​ട​ക്കം ര​ണ്ട്​ അ​പേ​ക്ഷ​ക​ളാ​ണ് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി മു​മ്പാ​കെ എ​ത്തി​യ​ത്.

കെ.​എ​ൽ.​ആ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ പ​തി​ച്ച സീ​ലിെൻറ വ​ലു​പ്പ വ്യ​ത്യാ​സ​വും മു​ൻ ത​ഹ​സി​ൽ​ദാ​റു​ടെ ഒ​പ്പി​ലെ വ്യ​ത്യാ​സ​വും ക​ണ്ടെ​ത്തി​യ സെ​ക്ര​ട്ട​റി സൂ​ക്ഷ്മ പ​രി​ശോ​ധ​ന​ക്കാ​യി സ​ർ​ട്ടി​ഫി​ക്ക​റ്റ് താ​ലൂ​ക്ക് ഓ​ഫി​സി​ലേ​ക്ക് അ​യ​ച്ചു. തു​ട​ർ​ന്നു​ള്ള പ​രി​ശോ​ധ​ന​യി​ലാ​ണ് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വ്യാ​ജ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.

എ​ന്നാ​ൽ, ര​ണ്ടാ​മ​ത്തെ അ​പേ​ക്ഷ​യി​ൽ ത​ഹ​സി​ൽ​ദാ​ർ ഒ​പ്പി​ട്ട​ത് സം​ബ​ന്ധി​ച്ച് പ​രി​ശോ​ധ​ന ന​ട​ക്കു​ക​യാ​ണ്. ജി​ല്ല​യി​ൽ കെ​ട്ടി​ട നി​ർ​മാ​ണ​ങ്ങ​ൾ​ക്ക്​ ചി​ല നി​യ​ന്ത്ര​ണ​ങ്ങ​ളു​ള്ള​തി​നാ​ൽ ഇ​പ്പോ​ൾ മാ​ന​ന്ത​വാ​ടി സ​ബ് ക​ല​ക്ട​റു​ടെ അ​നു​മ​തി​യോ​ടെ മാ​ത്ര​മാ​ണ് കെ.​എ​ൽ.​ആ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ൽ​കു​ന്ന​ത്. വി​ല്ലേ​ജ് ഓ​ഫി​സ​ർ​മാ​രാ​ണ് ഈ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ അ​നു​വ​ദി​ക്കു​ന്ന​ത്. അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ൽ എ​ൽ.​ആ​ർ ഡെ​പ്യു​ട്ടി ത​ഹ​സി​ൽ​ദാ​റും സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ ഒ​പ്പി​ടാ​റു​ണ്ട്.

ചു​ണ്ടേ​ലി​ൽ ഹോ​ട്ട​ൽ ന​ട​ത്തു​ന്ന മ​ല​പ്പു​റം സ്വ​ദേ​ശി ന​ൽ​കി​യ അ​പേ​ക്ഷ​യോ​ടൊ​പ്പം ന​ൽ​കി​യ കെ.​എ​ൽ.​ആ​ർ സാ​ക്ഷ്യ​പ​ത്ര​ത്തി​ൽ ത​ഹ​സി​ൽ​ദാ​റാ​ണ് ഒ​പ്പി​ട്ട​ത്. കെ​ട്ടി​ടം നി​ർ​മി​ക്കാ​നു​ള്ള അ​നു​മ​തി ന​ൽ​കാ​ൻ പ​റ്റാ​ത്ത സ്ഥ​ല​ത്തി​ന് ത​ഹ​സി​ൽ​ദാ​ർ കെ.​എ​ൽ.​ആ​ർ ന​ൽ​കാ​നു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തെ കു​റി​ച്ചും അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്. താ​ലൂ​ക്ക് ഓ​ഫി​സി​ലെ ജീ​വ​ന​ക്കാ​ർ​ക്ക്​ ഇ​തി​ൽ പ​ങ്കു​ണ്ടോ എ​ന്ന കാ​ര്യ​വും പ​രി​ശോ​ധി​ക്കും.

ക​ല​ക്ട​റു​ടെ ഉ​ത്ത​ര​വ് പ്ര​കാ​രം ഉ​യ​ർ​ന്ന റ​വ​ന്യു ജീ​വ​ന​ക്കാ​ർ താ​ലൂ​ക്ക് ഓ​ഫി​സി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. സം​ശ​യ​മു​ള്ള ഫ​യ​ലു​ക​ളു​ടെ പ​ക​ർ​പ്പ് ശേ​ഖ​രി​ച്ചു.

വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​മ​ർ​പ്പി​ച്ചു പ​ഞ്ചാ​യ​ത്തി​ൽ​നി​ന്നു കൂ​ടു​ത​ൽ നി​ർ​മാ​ണാ​നു​മ​തി നേ​ടി​യി​ട്ടു​ണ്ടോ എ​ന്ന കാ​ര്യ​വും പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:police caseFake KLR certificate
News Summary - Fake KLR certificate: Vaithiri police registered a case
Next Story