Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightvythirichevron_rightസാനിറ്റൈസർ, മാസ്ക്,...

സാനിറ്റൈസർ, മാസ്ക്, പി.പി.ഇ കിറ്റ് അ​മി​ത​വി​ല ഈ​ടാ​ക്കി​യാ​ല്‍ ന​ട​പ​ടി

text_fields
bookmark_border
സാനിറ്റൈസർ, മാസ്ക്, പി.പി.ഇ കിറ്റ് അ​മി​ത​വി​ല ഈ​ടാ​ക്കി​യാ​ല്‍ ന​ട​പ​ടി
cancel

ക​ൽ​പ​റ്റ: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നു​ള്ള സാ​നി​റ്റൈ​സ​ര്‍, മാ​സ്ക്, പ​ൾ​സ് ഓ​ക്സി​മീ​റ്റ​ര്‍, പി.​പി.​ഇ കി​റ്റ് തു​ട​ങ്ങി​യ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ച​തി​ലും കൂ​ടി​യ വി​ല ഈ​ടാ​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ഡോ. ​അ​ര​വി​ന്ദ് സു​കു​മാ​ര്‍ അ​റി​യി​ച്ചു.

മെ​ഡി​ക്ക​ല്‍ സ്​​റ്റോ​റു​ക​ള്‍ അ​ട​ക്ക​മു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ല്‍ മി​ന്ന​ല്‍ പ​രി​ശോ​ധ​ന ന​ട​ത്താനും അ​മി​ത വി​ല ഈ​ടാ​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ ക​ണ്ടെ​ത്താ​നും എ​സ്‌.​ഡി‌.​പി‌.​ഒ​മാ​ർ​ക്കും എ​സ്.​എ​ച്ച്.​ഒ​മാ​ർ​ക്കും നി​ർ​ദേ​ശം ന​ൽ​കി.കൂ​ടാ​തെ, നി​രീ​ക്ഷ​ണ​ത്തി​നാ​യി ജി​ല്ല സ്പെ​ഷ​ല്‍ ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​രെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി.

സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ച വി​ല
പി.​പി.​ഇ കി​റ്റ് -273 രൂ​പ
എ​ന്‍ 95 മാ​സ്‌​ക് -22
ട്രി​പ്പി​ള്‍ ലെ​യ​ര്‍ മാ​സ്‌​ക് -3.90
ഫെ​യ്സ് ഷീ​ല്‍ഡ് -21
ഡി​സ്പോ​സി​ബി​ള്‍ ഏ​പ്ര​ണ്‍ -12
സ​ര്‍ജി​ക്ക​ല്‍ ഗൗ​ണ്‍ -65
എ​ക്സാ​മി​നേ​ഷ​ന്‍ ഗ്ലൗ​സ് -5.75
ഹാ​ന്‍ഡ് സാ​നി​റ്റൈ​സ​ര്‍ (500 എം.​എ​ല്‍) -192
ഹാ​ന്‍ഡ് സാ​നി​റ്റൈ​സ​ര്‍ (200 എം.​എ​ല്‍) -98
ഹാ​ന്‍ഡ് സാ​നി​റ്റൈ​സ​ര്‍ (100 എം.​എ​ല്‍) -55
സ്​​റ്റെ​റൈ​ല്‍ ഗ്ലൗ​സ് (ഒ​രു ജോ​ഡി) -12
എ​ൻ.​ആ​ർ.​ബി മാ​സ്‌​ക് -80
ഹ്യു​മി​ഡി​ഫ​യ​ര്‍ ഉ​ള്ള ഫ്ലോ​മീ​റ്റ​ര്‍ -1520
ഫിം​ഗ​ര്‍ ടി​പ്പ് പ​ള്‍സ് ഓ​ക്സി​മീ​റ്റ​ര്‍ -1500

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covidcovid materials
News Summary - Case against shops for excessive prices of covid materials
Next Story