കുഞ്ഞിനെ വിൽക്കാൻ ശ്രമം: അഞ്ചു പേർക്കെതിരെ കേസെടുത്തു
text_fieldsവൈത്തിരി: പൊഴുതനയിൽ കഴിഞ്ഞ ദിവസം രണ്ടുമാസം പ്രായമായ കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ച സംഭവത്തിൽ വൈത്തിരി പൊലീസ് അഞ്ചു പേർക്കെതിരെ കേസെടുത്തു. ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റിയിൽനിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തി കേസെടുത്തത്. ഷഹന, ലൈല, ഉഷ, മായ, സുകു എന്നിവരെ പ്രതിചേർത്താണ് പൊലീസ് എഫ്.ഐ.ആർ ഇട്ടത്. പൊഴുതന സ്വദേശിനിയായ യുവതിയാണ് തിരുവനന്തപുരം സ്വദേശികളായ ദമ്പതികൾക്ക് കുഞ്ഞിനെ കൈമാറാൻ ശ്രമിച്ചത്.
വിൽക്കാൻ ശ്രമിച്ചു എന്നതിന് പൊലീസിന് വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടില്ല. പണം കൈമാറിയതായും കണ്ടെത്തിയിട്ടില്ല. കുഞ്ഞിനെ കൈമാറിയതിന് പണം കൈപ്പറ്റിയതായി പ്രചരിക്കുന്ന കഥയിൽ വാസ്തവമില്ലെന്ന് പൊലീസ് അറിയിച്ചു. കുഞ്ഞ് ഇപ്പോൾ സി.ഡബ്ല്യു.സിയുടെ കീഴിലാണുള്ളത്.

