Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightvythirichevron_right‘ക​ലാ​ല​യ​ങ്ങ​ൾ...

‘ക​ലാ​ല​യ​ങ്ങ​ൾ ക​ലാ​പ​ഭൂ​മി​ക​ളാ​ക്ക​രു​ത്’ അ​മ്മ കൂ​ട്ടാ​യ്മ ധ​ർ​ണ ന​ട​ത്തി

text_fields
bookmark_border
‘ക​ലാ​ല​യ​ങ്ങ​ൾ ക​ലാ​പ​ഭൂ​മി​ക​ളാ​ക്ക​രു​ത്’ അ​മ്മ കൂ​ട്ടാ​യ്മ ധ​ർ​ണ ന​ട​ത്തി
cancel
camera_alt

‘ക​ലാ​ല​യ​ങ്ങ​ൾ ക​ലാ​പ​ഭൂ​മി​ക​ളാ​ക്ക​രു​ത്’ കാ​മ്പ​യി​നു​മാ​യി അ​മ്മ കൂ​ട്ടാ​യ്മ​ നടത്തിയ മാ​ർ​ച്ചും ധ​ർ​ണ​യും

വൈ​ത്തി​രി: ‘ക​ലാ​ല​യ​ങ്ങ​ൾ ക​ലാ​പ​ഭൂ​മി​ക​ളാ​ക്ക​രു​ത്’ എ​ന്ന കാ​മ്പ​യി​നു​മാ​യി അ​മ്മ കൂ​ട്ടാ​യ്മ​യു​ടെ മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. പൂ​ക്കോ​ട് വെ​റ്റ​റി​ന​റി കോ​ള​ജ് വി​ദ്യാ​ർ​ഥി സി​ദ്ധാ​ർ​ഥ​ന്റെ പി​താ​വ് ജ​യ​പ്ര​കാ​ശ് ഓ​ൺ​ലൈ​നി​ലൂ​ടെ ധ​ർ​ണ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. മ​ക​ന്റെ ഘാ​ത​ക​ർ​ക്ക് ശി​ക്ഷ ല​ഭി​ക്കു​ന്ന​തു​വ​രെ പോ​രാ​ട്ടം തു​ട​രു​മെ​ന്ന് ജ​യ​പ്ര​കാ​ശ് പ​റ​ഞ്ഞു. സി​ദ്ധാ​ർ​ഥ​ൻ ക്രൂ​ര​പീ​ഡ​ന​ത്തി​നി​ര​യാ​യി കൊ​ല​ക്കു കൊ​ടു​ക്ക​പ്പെ​ട്ടി​ട്ടും പ്ര​തി​ക​രി​ക്കാ​തി​രു​ന്ന സ​ഹ​പാ​ഠി​ക​ളെ​ക്കു​റി​ച്ചോ​ർ​ത്താ​ണ് ഏ​റെ വി​ഷ​മം തോ​ന്നു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

തു​ട​ർ​ന്ന് സം​സാ​രി​ച്ച സി​ദ്ധാ​ർ​ഥ​ന്റെ മാതാവ് ഷീ​ബ, ഒ​രു കു​ടും​ബം പോ​ലെ കോ​ള​ജി​ൽ ക​ഴി​ഞ്ഞി​ട്ടും സി​ദ്ധാ​ർ​ഥ​ന്റെ മ​ര​ണ​ശേ​ഷം ഒ​രു കു​ട്ടി​പോ​ലും ത​ങ്ങ​ളെ ബ​ന്ധ​പ്പെ​ടു​ക​യോ വ​ന്നു​കാ​ണു​ക​യോ ചെ​യ്തി​ട്ടി​ല്ലെ​ന്ന് പ​റ​ഞ്ഞു. തെ​ളി​വ് ന​ശി​പ്പി​ക്കാ​ൻ പോ​ലും അ​ധി​കൃ​ത​ർ കൂ​ട്ടു​നി​ന്നു. ഇ​നി​യു​മൊ​ര​മ്മ​ക്കും ഇ​ത്ത​ര​ത്തി​ലൊ​രു അ​വ​സ്ഥ വ​രാ​തി​രി​ക്കാ​ൻ എ​ല്ലാ​വ​രും മു​ന്നി​ട്ടി​റ​ങ്ങ​ണ​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. അ​മ്മ കൂ​ട്ടാ​യ്മ കോ​ഓ​ഡി​നേ​റ്റ​ർ പ്ര​ഫ. കു​സു​മം ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

നെ​ജു ഇ​സ്മ​യി​ൽ, മ​നോ​ജ് സാ​രം​ഗി, വി​ജ​യ​രാ​ഘ​വ​ൻ ചേ​ലി​യ, ഓ​മ​ന വ​യ​നാ​ട്, കെ.​എം. ബീ​വി, ഈ​സ ബി​ൻ അ​ബ്ദു​ൽ ക​രീം, സൗ​മ്യ മ​ട്ട​ന്നൂ​ർ, എ​സ്. രാ​ജീ​വ്, വ​ർ​ക്കി വ​യ​നാ​ട്, ഗ​ഫൂ​ർ വെ​ണ്ണി​യോ​ട്, രാം​ദാ​സ്, പ്ര​സ​ന്ന, ജ്യോ​തി നാ​രാ​യ​ണ​ൻ, പി. ​ജി. മോ​ഹ​ൻ​ദാ​സ്, മ​ല​യി​ൻ​കീ​ഴ് ശ​ശി​കു​മാ​ർ, വ​ർ​ഗീ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. സു​ലോ​ച​ന സ്വാ​ഗ​ത​വും സ​തി കാ​ട​മു​റി ന​ന്ദി​യും പ​റ​ഞ്ഞു. ത​ളി​പ്പു​ഴ​യി​ൽ​നി​ന്ന് സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്കു ന​ട​ന്ന മാ​ർ​ച്ച് വൈ​ത്തി​രി സി.​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം യൂ​നി​വേ​ഴ്സി​റ്റി ക​വാ​ട​ത്തി​ൽ ത​ട​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DharnaSiddharth Death WayanadAmma Kootayma
News Summary - Amma-Kootayma-Dharna
Next Story