വയനാട് ചുരത്തിൽ നാലിടത്ത് അപകടം; മണിക്കൂറുകൾ ഗതാഗത തടസ്സം
text_fieldsവയനാട് ചുരം ഒന്നാം വളവിൽ അപകടത്തിൽപെട്ട കാർ മാറ്റുന്നു
വൈത്തിരി: വയനാട് ചുരത്തിൽ ഞായറാഴ്ച വ്യത്യസ്ത സമയങ്ങളിലായി നാലിടത്തുണ്ടായ അപകടത്തിൽ യുവാവിന് പരിക്കേറ്റു. രാവിലെ ഏഴുമണിയോടെ ടവർലൈനിനു സമീപം മോട്ടോർ ബൈക്ക് മറിഞ്ഞാണ് യുവാവിന് പരിക്കേറ്റത്. തുടർന്ന് പതിനൊന്നു മണിയോടെ മൂന്നാംവളവിനു സമീപം ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് ഗതാഗതം തടസപ്പെട്ടു. ഉച്ചക്ക് ഒരു മണിക്ക് ഏഴാം വളവിൽ കണ്ടെയ്നർ ലോറിയും ഇന്നോവ കാറും കൂട്ടിയിടിച്ച് മണിക്കൂറുകൾ നീണ്ട ഗതാഗത തടസ്സമുണ്ടായി. വൈകുന്നേരം ഒന്നാം വളവിനു സമീപം കാറും കെ.എസ്.ആർ.ടി.സി ബസും കൂട്ടിമുട്ടിയാണ് അപകടമുണ്ടായത്. ബൈക്ക് യാത്രികെൻറ പരിക്ക് ഗുരുതരമല്ല.

