Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകു​ട്ടി​ക​ളെ...

കു​ട്ടി​ക​ളെ തേ​ടി പു​സ്ത​ക​ വ​ണ്ടി​യെ​ത്തി 

text_fields
bookmark_border
കു​ട്ടി​ക​ളെ തേ​ടി പു​സ്ത​ക​ വ​ണ്ടി​യെ​ത്തി 
cancel
camera_alt?????????? ???????? ???????????????? ????????????????? ??.???.?? ?????????????? ??.???. ????? ??????? ???? ????????????

വൈ​ത്തി​രി: കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ സ്‌​കൂ​ളി​ലെ​ത്തി പാ​ഠ​പു​സ്ത​ക​ങ്ങ​ൾ വാ​ങ്ങാ​നു​ള്ള  കു​ട്ടി​ക​ളു​ടെ ബു​ദ്ധി​മു​ട്ടി​നു പ​രി​ഹാ​ര​വു​മാ​യി ത​രി​യോ​ട്  നി​ർ​മ​ല ഹൈ​സ്‌​കൂ​ൾ അ​ധ്യാ​പ​ക​ർ.


ഓ​രോ കു​ട്ടി​യു​ടെ​യും വീ​ടു​ക​ളി​ൽ പു​സ്ത​ക​ങ്ങ​ളു​മാ​യി അ​വ​രെ​ത്തി. ‘പു​സ്ത​ക​വ​ണ്ടി’ എ​ന്ന്​ പേ​രി​ട്ട സ്‌​കൂ​ൾ ബ​സു​ക​ളി​ലാ​ണ്  ആ​യി​ര​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ളെ തേ​ടി അ​ധ്യാ​പ​ക​ർ പു​സ്ത​ക​ങ്ങ​ളു​മാ​യി ഇ​റ​ങ്ങി​യ​ത്. ര​ക്ഷി​താ​ക്ക​ളെ  നേ​ര​ത്തെ വി​വ​ര​മ​റി​യി​ച്ചാ​യി​രു​ന്നു യാ​ത്ര.

 ല​ക്കി​ടി മു​ത​ൽ പു​തു​ശ്ശേ​രി​ക്ക​ട​വ് വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി എ​ട്ട്​ അ​ധ്യാ​പ​ക​ർ വീ​തം പു​സ്ത​ക വി​ത​ര​ണം ന​ട​ത്തി​യ​ത്. 
സ്‌​കൂ​ൾ പ​രി​സ​ര​ത്തു ന​ട​ന്ന ച​ട​ങ്ങി​ൽ പി.​ടി.​എ പ്ര​സി​ഡ​ൻ​റ്​ പി.​സി.  പൈ​ലി  ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. ഹെ​ഡ്മി​സ്ട്ര​സ് ബീ​ന​യും മ​റ്റു അ​ധ്യാ​പ​ക​രും സ​ന്നി​ഹി​ത​രാ​യി.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:text bookWayanad NewsVythiri
News Summary - vythiri text book for students-kerala news
Next Story