Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightനിയമസഭ മണ്ഡലങ്ങളിലെ...

നിയമസഭ മണ്ഡലങ്ങളിലെ വോട്ട് വിഹിതം: ക​ൽ​പ​റ്റ​യി​ലും ബ​ത്തേ​രി​യി​ലും യു.​ഡി.​എ​ഫ്, മാ​ന​ന്ത​വാ​ടി​യി​ൽ എ​ൽ.​ഡി.​എ​ഫ്

text_fields
bookmark_border
off record polling facts in kerala
cancel

ക​ൽ​പ​റ്റ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജി​ല്ല​യി​ലെ മൂ​ന്നു നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ൾ തി​രി​ച്ചു​ള്ള വോ​ട്ടു​ക​ണ​ക്കി​ൽ യു.​ഡി.​എ​ഫി​ന് മേ​ൽ​ക്കൈ. ക​ൽ​പ​റ്റ​യി​ലും ബ​ത്തേ​രി​യി​ലും വോ​ട്ടു വി​ഹി​ത​ത്തി​ൽ യു.​ഡി.​എ​ഫാ​ണ് മു​ന്നി​ൽ. മാ​ന​ന്ത​വാ​ടി​യി​ൽ എ​ൽ.​ഡി.​എ​ഫി​നാ​ണ് മു​ൻ​തൂ​ക്കം.

ക​ൽ​പ​റ്റ നി​യ​മ​സ​ഭ മ​ണ്ഡ​ല​ം

ക​ൽ​പ​റ്റ മ​ണ്ഡ​ല​ത്തി​ൽ യു.​ഡി.​എ​ഫ് (73,086 വോ​ട്ടു​ക​ൾ), എ​ൽ.​ഡി.​എ​ഫ് (68,481), എ​ൻ.​ഡി.​എ (14,601) എ​ന്നി​ങ്ങ​നെ​യാ​ണ് മു​ന്ന​ണി​ക​ൾ​ക്ക് ല​ഭി​ച്ച വോ​ട്ടു​ക​ൾ. 4,605 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​മാ​ണ് യു.​ഡി.​എ​ഫി​നു​ള്ള​ത്. 2016ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ.​ഡി.​എ​ഫി​നാ​യി​രു​ന്നു മേ​ൽ​ക്കൈ. 72,959 വോ​ട്ടു​ക​ൾ.

യു.​ഡി.​എ​ഫി​ന് 59,876 വോ​ട്ടു​ക​ളും എ​ൻ.​ഡി.​എ​ക്ക് 12,938 വോ​ട്ടു​ക​ളു​മാ​ണ് അ​ന്ന് ല​ഭി​ച്ച​ത്. ക​ൽ​പ​റ്റ ന​ഗ​ര​സ​ഭ ന​ഷ​്​ട​പ്പെ​ട്ടെ​ങ്കി​ലും കൂ​ടു​ത​ൽ വോ​ട്ടു​ക​ൾ ല​ഭി​ച്ച​ത് എ​ൽ.​ഡി.​എ​ഫി​നാ​ണ്. 787 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​മാ​ണ് എ​ൽ.​ഡി.​എ​ഫ് ക​ൽ​പ​റ്റ​യി​ൽ നേ​ടി​യ​ത്.

മ​ണ്ഡ​ല​ത്തി​ലെ മു​ട്ടി​ൽ, കോ​ട്ട​ത്ത​റ, മേ​പ്പാ​ടി പ​ഞ്ച​യ​ത്തു​ക​ൾ യു.​ഡി.​എ​ഫ് പി​ടി​ച്ചെ​ടു​ക്കു​ക​യും ത​രി​യോ​ട്, മൂ​പ്പൈ​നാ​ട്, പ​ടി​ഞ്ഞാ​റ​ത്ത​റ, ക​ണി​യാ​മ്പ​റ്റ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഭ​ര​ണം നി​ല​നി​ർ​ത്തു​ക​യും ചെ​യ്തു. പൊ​ഴു​ത​ന, വൈ​ത്തി​രി, വെ​ങ്ങ​പ്പ​ള്ളി എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ൾ എ​ൽ.​ഡി.​എ​ഫി​നൊ​പ്പം നി​ന്നു.

ബ​ത്തേ​രി നി​യ​മ​സ​ഭ മ​ണ്ഡ​ല​ം

ബ​ത്തേ​രി നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ൽ 1730 വോ​ട്ടു​ക​ളു​ടെ നേ​രി​യ മേ​ൽ​ക്കൈ മാ​ത്ര​മാ​ണ് യു.​ഡി.​എ​ഫി​നു​ള്ള​ത്. യു.​ഡി.​എ​ഫ് (78,340 വോ​ട്ടു​ക​ൾ), എ​ൽ.​ഡി.​എ​ഫ് (76,610), എ​ൻ.​ഡി.​എ (24,947) എ​ന്നി​ങ്ങ​നെ​യാ​ണ് വോ​ട്ടു​വി​ഹി​തം.

എ​ന്നാ​ൽ, എ​ൽ.​ഡി.​എ​ഫിെൻറ വോ​ട്ടു വി​ഹി​ത​ത്തി​ൽ ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നേ​ക്കാ​ൾ വ​ൻ വ​ർ​ധ​ന​യു​ണ്ടാ​യി. 2016ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു.​ഡി.​എ​ഫ് (75,747), എ​ൽ.​ഡി.​എ​ഫ് (64,549), എ​ൻ.​ഡി.​എ (27,920) എ​ന്ന​താ​ണ് വോ​ട്ടു​നി​ല. ബ​ത്തേ​രി ന​ഗ​ര​സ​ഭ ഭ​ര​ണം വ​ൻ​ഭൂ​രി​പ​ക്ഷ​ത്തി​ൽ എ​ൽ.​ഡി.​എ​ഫ് നി​ല​നി​ർ​ത്തി.

എ​ന്നാ​ൽ, ഇ​ട​തു കോ​ട്ട​ക​ളാ​യ മീ​ന​ങ്ങാ​ടി, നൂ​ൽ​പ്പു​ഴ, പൂ​താ​ടി പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് പു​റ​മെ, പു​ൽ​പ​ള്ളി, നെ​ന്മേ​നി​യും യു.​ഡി.​എ​ഫ് പി​ടി​ച്ചെ​ടു​ത്തു. മു​ള്ള​ൻ​കൊ​ല്ലി​യി​ൽ ഭ​ര​ണം നി​ല​നി​ർ​ത്തി. അ​മ്പ​ല​വ​യ​ൽ എ​ൽ.​ഡി.​എ​ഫും പി​ടി​ച്ചെ​ടു​ത്തു.

മാ​ന​ന്ത​വാ​ടി നി​യ​മ​സ​ഭ മ​ണ്ഡ​ല​ം

മാ​ന​ന്ത​വാ​ടി മ​ണ്ഡ​ല​ത്തി​ൽ എ​ൽ.​ഡി.​എ​ഫി​നാ​ണ് മേ​ൽ​ക്കൈ. ന​ഗ​ര​സ​ഭ ഭ​ര​ണം അ​പ്ര​തീ​ക്ഷി​ത​മാ​യി കൈ​വി​ട്ടെ​ങ്കി​ലും യു.​ഡി.​എ​ഫ് കോ​ട്ട​യാ​യ വെ​ള്ള​മു​ണ്ട പ​ഞ്ചാ​യ​ത്ത് എ​ൽ.​ഡി.​എ​ഫി​ന് പി​ടി​ച്ചെ​ടു​ക്കാ​നാ​യി. തൊ​ണ്ട​ർ​നാ​ട്, തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഭ​ര​ണം നി​ല​നി​ർ​ത്തി​നാ​യി. ത​വി​ഞ്ഞാ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് യു.​ഡി.​എ​ഫ് പി​ടി​ച്ചെ​ടു​ത്തു. എ​ട​വ​ക​യി​ൽ ഭ​ര​ണം നി​ല​നി​ർ​ത്തി.

പ​ന​മ​രം പ​ഞ്ചാ​യ​ത്തി​ൽ സീ​റ്റു​ക​ളി​ൽ ഒ​പ്പ​ത്തി​നൊ​പ്പ​മെ​ത്തി. മ​ണ്ഡ​ല​ത്തി​ൽ എ​ൽ.​ഡി.​എ​ഫി​ന് (68,489), യു.​ഡി.​എ​ഫി​ന് (64,733) എ​ൻ.​ഡി.​എ​ക്ക് (18,960) വോ​ട്ടു​ക​ൾ ല​ഭി​ച്ചു. ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ.​ഡി.​എ​ഫി​ന് (62,436), യു.​ഡി.​എ​ഫി​ന് (61,129), എ​ൻ.​ഡി.​എ​ക്ക് (16,830) വോ​ട്ടു​ക​ളാ​ണ്​ ല​ഭി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vote ShareWayanadpanchayat election 2020
News Summary - vote share udf got kalpetta and bathery constituency ldf got mananthavady
Next Story