Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightവോട്ടെണ്ണൽ: ജില്ലയിൽ...

വോട്ടെണ്ണൽ: ജില്ലയിൽ ഒരുക്കം പൂര്‍ത്തിയായി

text_fields
bookmark_border
വോട്ടെണ്ണൽ: ജില്ലയിൽ ഒരുക്കം പൂര്‍ത്തിയായി
cancel
camera_alt

ക​ൽ​പ​റ്റ എ​സ്.​കെ.​എം.​ജെ സ്കൂ​ളി​ലെ വോ​ട്ടെ​ണ്ണ​ൽ സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ജി​ല്ല ക​ല​ക്ട​ർ ഡി.​ആ​ർ. മേ​ഘ​ശ്രീ വി​ല​യി​രു​ത്തു​ന്നു

കൽപറ്റ: നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ വോട്ടെണ്ണലിനുള്ള ഒരുക്കം പൂര്‍ത്തിയായി. തിങ്കളാഴ്ച ജില്ലയിലെ മൂന്നു കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്‍ നടക്കുക. കല്‍പറ്റ നിയമസഭ മണ്ഡലത്തിലെ വോട്ടെണ്ണല്‍ എസ്.കെ.എം.ജെ ഹൈസ്‌കൂളിലും സുല്‍ത്താന്‍ ബത്തേരിയിലെ വോട്ടെണ്ണല്‍ സെന്റ് മേരീസ് കോളജിലും മാനന്തവാടി നിയമസഭ മണ്ഡലത്തിലേത് സെന്റ് പാട്രിക് സ്‌കൂളിലുമാണ് നടക്കുക. മൂന്നു കേന്ദ്രങ്ങളിലെയും വോട്ടെണ്ണലിന്റെ ഒരുക്കങ്ങള്‍ തെരഞ്ഞെടുപ്പ് ഓഫിസറായ ജില്ല കലക്ടര്‍ ഡി.ആർ. മേഘശ്രീ സന്ദര്‍ശിച്ച് വിലയിരുത്തി. പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുന്നതിനായി ഓരോ മണ്ഡലത്തിലും ക്രമീകരിച്ച പ്രത്യേക സൗകര്യങ്ങളും കലക്ടര്‍ സന്ദര്‍ശിച്ചു.

വോട്ടെണ്ണലിന് 268 ഉദ്യോഗസ്ഥർ

നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനുള്ള ഉദ്യോഗസ്ഥരുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി. ജില്ലയുടെ കൗണ്ടിങ് നിരീക്ഷകന്‍ രാജീവ് നന്ദന്‍ ശ്രീവാസ്തവയുടെ സാന്നിധ്യത്തില്‍ ജില്ല തെരഞ്ഞെടുപ്പ് ഓഫിസറായ ജില്ല കലക്ടര്‍ ഡി.ആര്‍. മേഘശ്രീ റാന്‍ഡമൈസേഷന് നേതൃത്വം നല്‍കി. വോട്ടെണ്ണലിനായി 20 ശതമാനം റിസര്‍വ് ഉള്‍പ്പെടെ ആകെ 268 ഉദ്യോഗസ്ഥരെ തെരഞ്ഞെടുത്തു. ഇതോടെ ഉദ്യോഗസ്ഥര്‍ക്ക് അവര്‍ക്ക് അനുവദിച്ചിട്ടുള്ള നിയമസഭാ മണ്ഡലം ഏതാണെന്ന് വ്യക്തമാകും.

നിയമന ഉത്തരവുകള്‍ ഓര്‍ഡര്‍ വെബ്‌സൈറ്റ് വഴി ഉദ്യോഗസ്ഥര്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാം. മേയ് നാലിന് രാവിലെ അഞ്ചുമണിക്ക് കൗണ്ടിങ് ഉദ്യോഗസ്ഥരുടെ മൂന്നാം ഘട്ട റാന്‍ഡമൈസേഷന്‍ നടക്കും. റാന്‍ഡമൈസേഷനില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ നിജു കുര്യന്‍, മാന്‍പവര്‍ നോഡല്‍ ഓഫിസര്‍ വി.ടി. ഘോളി, ഐ.ടി നോഡല്‍ ഓഫിസര്‍ ജസിം ഹാഫിസ്, ആര്‍.ഒ മാരായ കെ.കെ. ബിനി, കെ. ബിന്ദു, എ.ആര്‍.ഒ ലതീഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

42 ഇ.​വി.​എം കൗ​ണ്ടി​ങ് ടേ​ബി​ള്‍

ജി​ല്ല​യി​ല്‍ ആ​കെ 42 ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടി​ങ് മെ​ഷീ​ന്‍ (ഇ.​വി.​എം) കൗ​ണ്ടി​ങ് ടേ​ബി​ളു​ക​ളും 23 പോ​സ്റ്റ​ല്‍ ബാ​ല​റ്റ് കൗ​ണ്ടി​ങ് ടേ​ബി​ളു​ക​ളു​മാ​ണ് സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്. എ​ല്ലാ മ​ണ്ഡ​ല​ത്തി​നും 14 വീ​തം ഇ.​വി.​എം കൗ​ണ്ടി​ങ് ടേ​ബി​ള്‍ ഉ​ണ്ടാ​വും. പോ​സ്റ്റ​ല്‍ ബാ​ല​റ്റി​ന് ക​ല്‍പ​റ്റ-​ആ​റ്, സു​ല്‍ത്താ​ന്‍ ബ​ത്തേ​രി- ഒ​മ്പ​ത്, മാ​ന​ന്ത​വാ​ടി- എ​ട്ട് എ​ന്നി​ങ്ങ​നെ കൗ​ണ്ടി​ങ് ടേ​ബി​ള്‍ ഉ​ണ്ടാ​വും. ജി​ല്ല​യി​ലെ ഇ.​ടി.​പി.​ബി (ഇ​ല​ക്ട്രോ​ണി​ക്ക​ലി ട്രാ​ന്‍സ്മി​റ്റ​ഡ് പോ​സ്റ്റ​ല്‍ ബാ​ല​റ്റ്) ഉ​ള്‍പ്പെ​ടെ​യാ​ണി​ത്. റൗ​ണ്ട് അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വോ​ട്ടു​ക​ള്‍ എ​ണ്ണു​ക. പോ​സ്റ്റ​ല്‍ വോ​ട്ടു​ക​ള്‍ എ​ണ്ണു​ന്ന ഓ​രോ ടേ​ബി​ളും ഒ​രോ എ.​ആ​ര്‍ഒ​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ല്‍ ആ​യി​രി​ക്കും. ഓ​രോ കൗ​ണ്ടി​ങ് ടേ​ബി​ളു​ക​ളും ബാ​രി​ക്കേ​ഡ്, വ​യ​ര്‍ മെ​ഷ് എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് വേ​ര്‍തി​രി​ക്കും. ബാ​രി​ക്കേ​ഡി​ന് പു​റ​ത്ത് നി​ന്ന് മാ​ത്രം കൗ​ണ്ടി​ങ് ഏ​ജ​ന്റു​മാ​ര്‍ക്ക് കൗ​ണ്ടി​ങ് പ്ര​ക്രി​യ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ക്കാ​ന്‍ ക​ഴി​യു​ന്ന ത​ര​ത്തി​ല്‍ ഇ​രി​പ്പി​ടം സ​ജ്ജീ​ക​രി​ക്കും. രാ​വി​ലെ ആ​റു മ​ണി​യോ​ടെ നി​രീ​ക്ഷ​ക​ന്‍, വ​ര​ണാ​ധി​കാ​രി/​ഉ​പ വ​ര​ണാ​ധി​കാ​രി, സ്ഥാ​നാ​ര്‍ഥി/​സ്ഥാ​നാ​ര്‍ഥി​യു​ടെ ഏ​ജ​ന്റ് എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ സ്ട്രോ​ങ് റൂ​മു​ക​ള്‍ തു​റ​ന്ന​തി​ന് ശേ​ഷം പോ​സ്റ്റ​ല്‍ ബാ​ല​റ്റു​ക​ളു​ടെ എ​ണ്ണ​ല്‍ രാ​വി​ലെ എ​ട്ടു മ​ണി​യോ​ടെ ആ​രം​ഭി​ക്കും. പോ​സ്റ്റ​ല്‍ ബാ​ല​റ്റു​ക​ളു​ടെ എ​ണ്ണ​ല്‍ ആ​രം​ഭി​ച്ച് 30 മി​നി​റ്റു​ക​ള്‍ക്ക് ശേ​ഷം ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടി​ങ് യ​ന്ത്ര​ങ്ങ​ളി​ലെ വോ​ട്ടെ​ണ്ണ​ല്‍ ആ​രം​ഭി​ക്കും.

ഇ.​വി.​എം വോ​ട്ടെ​ണ്ണ​ലി​ന് ശേ​ഷം ഓ​രോ നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ലെ​യും വ​ണാ​ധി​കാ​രി, സ്ഥാ​നാ​ര്‍ഥി/​ഏ​ജ​ന്റ്, നി​രീ​ക്ഷ​ക​ര്‍ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ തി​ര​ഞ്ഞെ​ടു​ക്കു​ന്ന അ​ഞ്ച് മെ​ഷീ​നു​ക​ളി​ലെ വി​വി​പാ​റ്റ് സ്ലി​പ്പ് എ​ണ്ണും. നി​രീ​ക്ഷ​ക​ന്‍, വ​ര​ണാ​ധി​കാ​രി, ഉ​പ​വ​ര​ണാ​ധി​കാ​രി, സ്ഥാ​നാ​ര്‍ഥി/​ഇ​ല​ക്ഷ​ന്‍ ഏ​ജ​ന്റ് എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ലോ​ഗ് ബു​ക്കി​ല്‍ ആ​വ​ശ്യ​മാ​യ രേ​ഖ​പ്പെ​ടു​ത്ത​ലു​ക​ള്‍ വ​രു​ത്തി​യാ​ണ് സ്ട്രോ​ങ് റൂം ​തു​റ​ക്കു​ക. ഈ ​പ്ര​ക്രി​യ മു​ഴു​വ​നാ​യി സ​മ​യ​വും തീ​യ​തി​യും രേ​ഖ​പ്പെ​ടു​ത്തി വീ​ഡി​യോ റി​ക്കോ​ര്‍ഡി​ങ് ന​ട​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local NewsWayanad NewsVote Counting
News Summary - Vote counting: Preparations are complete in the district
Next Story