Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightസീ​സി മ​ണ്ഡ​ക​വ​യ​ലി​ൽ...

സീ​സി മ​ണ്ഡ​ക​വ​യ​ലി​ൽ ക​ടു​വ പ​ശുക്കിടാ​വി​നെ കൊ​ന്നു; പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ

text_fields
bookmark_border
സീ​സി മ​ണ്ഡ​ക​വ​യ​ലി​ൽ ക​ടു​വ പ​ശുക്കിടാ​വി​നെ കൊ​ന്നു; പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ
cancel

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ക​ഴി​ഞ്ഞ 2 മാ​സ​മാ​യി ക​ടു​വ സാ​ന്നി​ധ്യ​മു​ള്ള സീ​സി മ​ണ്ഡ​ക​വ​യ​ലി​ൽ വെ​ള്ളി​യാ​ഴ്ച ക​ടു​വ പ​ശുക്കി​ടാ​വി​നെ കൊ​ന്നു. ക്ഷ​മ ന​ശി​ച്ച നാ​ട്ടു​കാ​ർ വ​നം വ​കു​പ്പു​മാ​യി കൊ​മ്പു​കോ​ർ​ത്തു. ഒരു മ​ണി​ക്കൂ​റി​ലേ​റെ മ​ണ്ഡ​ക വ​യ​ലി​ൽ എ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രെ ത​ട​യു​ന്ന സാ​ഹ​ച​ര്യ​വു​മു​ണ്ടാ​യി. പ​ശു​ക്കി​ടാ​വി​ന്‍റെ ജ​ഡ​വു​മാ​യി നാ​ട്ടു​കാ​ർ ബ​ത്തേ​രി- പ​ന​മ​രം റോ​ഡ് ഉ​രോ​ധി​ച്ചു.

ആ​വ​യ​ൽ എ. ​ഗോ​വി​ന്ദ​ന്റെ രണ്ട് വ​യസുള്ള പ​ശു​ക്കിടാ​വി​നെ​യാ​ണ് വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11.45ഓ​ടെ ക​ടു​വ ആ​ക്ര​മി​ച്ചു​കൊ​ന്ന​ത്. തോ​ട്ട​ത്തി​ൽ കെ​ട്ടി​യി​രു​ന്ന പ​ശു​വി​നെ പ​തു​ങ്ങി വ​ന്ന ക​ടു​വ പെ​ട്ടെ​ന്ന് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ക​ഴു​ത്ത് ക​ടി​ച്ചു മു​റി​ച്ച നി​ല​യി​ലാ​ണ്. ക​ഴി​ഞ്ഞ രണ്ടു മാ​സ​ത്തി​നു​ള്ളി​ൽ പ്ര​ദേ​ശ​ത്ത് മാ​ൻ, കാ​ട്ടു​പ​ന്നി, വ​ള​ർ​ത്തു​പ​ന്നി എ​ന്നി​വ​യെ ക​ടു​വ കൊ​ന്നി​രു​ന്നു. പ്ര​ദേ​ശ​ത്തെ ചി​ല വീ​ടു​ക​ളോ​ട​നു​ബ​ന്ധി​ച്ചു​ള്ള സി.​സി.​ടി.​വി കാ​മ​റ​ക​ളി​ൽ ക​ടു​വ​യു​ടെ ചി​ത്രം പ​തി​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ കൂ​ടു​വെ​ച്ച് പി​ടി​കൂ​ട​ണ​മെ​ന്ന നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം വ​നം വ​കു​പ്പ് ചെ​വി​ക്കൊ​ണ്ടി​ല്ല. നാ​ട്ടു​കാ​രു​ടെ ക്ഷ​മ ന​ശി​ക്കാ​ൻ കാ​ര​ണ​വും ഇ​താ​ണ്. ഡി.​എ​ഫ്.​ഒ, ക​ല​ക്ട​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​ളു​ക​ളെ​ത്തി കൂ​ട് വെ​ക്കു​മെ​ന്ന് ഉ​റ​പ്പു​ന​ൽ​കാ​തെ തു​ട​ർ ന​ട​പ​ടി അ​നു​വ​ദി​ക്കു​ക​യി​ല്ലെ​ന്ന് പ​റ​ഞ്ഞാ​ണ് നാ​ട്ടു​കാ​ർ പ​ശു​വി​ന്‍റെ ജ​ഡ​വു​മാ​യി ബ​ത്തേ​രി-​പ​ന​മ​രം റോ​ഡ് ഉ​പ​രോ​ധി​ച്ച​ത്. മു​ക്കാ​ൽ മ​ണി​ക്കൂ​റോ​ളം ഉ​പ​രോ​ധം നീ​ണ്ടു. തു​ട​ർ​ന്ന് ഉ​ന്ന​ത വ​നം അ​ധി​കൃ​ത​ർ സ​മ​ര​ക്കാ​രുമാ​യി ച​ർ​ച്ച ന​ട​ത്തി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tiger menace
News Summary - villagers protested on tiger's attack on cattles
Next Story