Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightമ​ഴ​ക്കാ​ല​ത്തും...

മ​ഴ​ക്കാ​ല​ത്തും കു​ടി​വെ​ള്ള​മി​ല്ലാ​തെ വേ​മം കോ​ള​നി​വാ​സി​ക​ൾ

text_fields
bookmark_border
മ​ഴ​ക്കാ​ല​ത്തും കു​ടി​വെ​ള്ള​മി​ല്ലാ​തെ വേ​മം കോ​ള​നി​വാ​സി​ക​ൾ
cancel
Listen to this Article

മാ​ന​ന്ത​വാ​ടി: മ​ഴ​ക്കാ​ല​ത്തും കു​ടി​വെ​ള്ള​മി​ല്ലാ​തെ മാ​ന​ന്ത​വാ​ടി ആ​റാ​ട്ടു​ത​റ വേ​മം കോ​ള​നി നി​വാ​സി​ക​ള്‍. നി​ല​വി​ലെ കി​ണ​റി​ല്‍ ച​ളി വെ​ള്ള​മി​റ​ങ്ങി​യ​തോ​ടെ​യാ​ണ് കോ​ള​നി​ക്കാ​രു​ടെ കു​ടി​വെ​ള​ളം മു​ട്ടി​യ​ത്. സ​മീ​പ​ത്തെ ആ​റാ​ട്ടു​ത​റ സ്‌​കൂ​ളി​ല്‍ നി​ന്നാ​ണ് കോ​ള​നി​ക്കാ​ര്‍ ഇ​പ്പോ​ള്‍ കു​ടി​ക്കാ​ന്‍ വെ​ള്ളം ശേ​ഖ​രി​ക്കു​ന്ന​ത്. ന​ഗ​ര​സ​ഭ പ​തി​നെ​ട്ടാം വാ​ര്‍ഡി​ല്‍പ്പെ​ടു​ന്ന വേ​മം കോ​ള​നി​യി​ല്‍ 22 കു​ടും​ബ​ങ്ങ​ളാ​ണു​ള്ള​ത്. ഇ​വ​രെ​ല്ലാ​വ​രും കു​ടി​ക്കാ​നും മ​റ്റ് ആ​വ​ശ്യ​ങ്ങ​ള്‍ക്കും ഉ​പ​യോ​ഗി​ച്ചു കൊ​ണ്ടി​രു​ന്ന​ത് ആ​റാ​ട്ടു​ത​റ ഹ​യ​ര്‍സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളി​ന് സ​മീ​പ​മു​ള്ള പൊ​തു​കി​ണ​റി​ലെ വെ​ള്ള​മാ​ണ്. ഹ​യ​ര്‍സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളി​ലെ മ​തി​ല്‍ നി​ർ​മാ​ണ​ത്തി​നി​ടെ നി​ക്ഷേ​പി​ച്ച മ​ണ്ണ് മ​ഴ പെ​യ്ത​തോ​ടെ കി​ണ​റ്റി​ലേ​ക്കൊ​ലി​ച്ചി​റ​ങ്ങു​ക​യാ​യി​രു​ന്നു. സ്ഥ​ല​ത്ത റോ​ഡി​ലൂ​ടെ ഒ​ഴു​കി​യി​റ​ങ്ങു​ന്ന ച​ളി​യും മ​റ്റ് മാ​ലി​ന്യ​ങ്ങ​ളു​മ​ട​ങ്ങു​ന്ന മ​ഴ വെ​ള്ളം ഒ​ഴു​കി​യെ​ത്തു​ന്ന​തും ഈ ​കി​ണ​റി​ലേ​ക്കാ​ണ്. ഇ​തോ​ടെ കി​ണ​റി​ലെ വെ​ള്ളം ഉ​പ​യോ​ഗ ശൂ​ന്യ​മാ​യി. സ്‌​കൂ​ളി​ലെ കി​ണ​റി​ല്‍ നി​ന്നു​മാ​ണ് ഇ​പ്പോ​ള്‍ കോ​ള​നി​ക്കാ​ര്‍ കു​ടി​വെ​ള്ളം ശേ​ഖ​രി​ക്കു​ന്ന​ത്. വെ​ള്ള​മെ​ടു​ക്കാ​ന്‍ സ്‌​കൂ​ള്‍ ഗേ​റ്റ് തു​റ​ക്കു​ന്ന​തും കാ​ത്തി​രി​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണി​വ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:water issuevemam
News Summary - Vemam colonists without drinking water even during rainy season
Next Story