Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightവേൽമുരുകൻ കൊല: തെളിവ്...

വേൽമുരുകൻ കൊല: തെളിവ് ഹാജരാക്കാം

text_fields
bookmark_border
വേൽമുരുകൻ കൊല: തെളിവ് ഹാജരാക്കാം
cancel


കൽപറ്റ: പടിഞ്ഞാറത്തറ മീന്‍മുട്ടിയില്‍ നടന്ന വെടിവെപ്പിൽ മാവോവാദി വേൽമുരുകൻ കൊല്ലപ്പെട്ട സംഭവത്തിലെ മജിസ്‌ട്രേറ്റ്തല അന്വേഷണത്തി​െൻറ ഭാഗമായി തെളിവ് ഹാജരാക്കാൻ അവസരം. സാക്ഷികള്‍, പൊതുജനങ്ങള്‍, വെടിവെപ്പില്‍ കൊല്ലപ്പെട്ട വേല്‍മുരുക​െൻറ ബന്ധുക്കള്‍ എന്നിവര്‍ക്ക് സംഭവവുമായി ബന്ധപ്പെട്ട് തെളിവ് ഹാജരാക്കാനോ എന്തെങ്കിലും ബോധിപ്പിക്കാനോ ഉണ്ടെങ്കില്‍ രേഖകള്‍ സഹിതം ഒക്‌ടോബര്‍ 28നു രാവിലെ 11 മുതല്‍ വൈകീട്ട് അഞ്ചുവരെ ജില്ല മജിസ്‌ട്രേറ്റ് കൂടിയായ വയനാട്​ കലക്ടറുടെ മുമ്പാകെ നേരിട്ട് ബോധിപ്പിക്കാനാണ്​ അവസരം.

2020 നവംബർ മൂന്നിനാണ് സി.പി.ഐ (മാവോവാദി) കബനീ ദളത്തിലെ പ്രവർത്തകൻ തമിഴ്നാട് തേനി ജില്ലയിലെ പെരിയകുളം പുതുക്കോട്ടൈ സ്വദേശി വേൽമുരുകൻ (32) ​കൊല്ലപ്പെട്ടത്. പടിഞ്ഞാറത്തറ കാപ്പിക്കളം വാളാരംകുന്ന് മീൻമുട്ടി വെള്ളച്ചാട്ടത്തിനു സമീപത്തുവെച്ച്​ യൂനിഫോം ധരിച്ച മാവോവാദികൾ വെടിവെച്ചപ്പോൾ തിരിച്ചടി​െച്ചന്നാണ് ജില്ല പൊലീസ്​ മേധാവിയായിരുന്ന ജി. പൂങ്കുഴലി അറിയിച്ചിരുന്നത്​. എന്നാൽ, വ്യാജ ഏറ്റുമുട്ടൽ ആണെന്നാണ് ബന്ധുക്കളും മനുഷ്യാവകാശ പ്രവർത്തകരും പ്രതികരിച്ചത്​. സംഭവസ്ഥലത്തേക്ക് തിരിച്ച മാധ്യമ പ്രവർത്തകരെ മൂന്നു കിലോമീറ്റർ ദൂരെ കാപ്പിക്കളത്ത് പൊലീസ്​ തടഞ്ഞിരുന്നു.

ഏറ്റുമുട്ടൽ നാട്ടുകാരിൽ പലരും അറിയുന്നത് പ്രദേശത്ത് വൻ പൊലീസ്​ സന്നാഹം എത്തിയപ്പോഴായിരുന്നു. മാനന്തവാടി എസ്​.ഐ ബിജു ആൻറണിയുടെ നേതൃത്വത്തിൽ നക്സൽവിരുദ്ധ സേന പരിശോധന നടത്തുന്നതിനിടെ പ്രകോപനമില്ലാതെ മാവോവാദികൾ പൊലീസിനുനേരെ വെടിയുതിർ​െത്തന്നാണ് പൊലീസ്​ നൽകിയ വിവരം. ഇതുപ്രകാരമാണ് എഫ്.ഐ.ആർ രജിസ്​റ്റർ ചെയ്തത്. വേ​ൽ​മു​രു​ക​ൻ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ മ​ജി​സ്‌​ട്രേ​റ്റ്ത​ല അ​ന്വേ​ഷ​ണ​ത്തി​ന്​ വ​യ​നാ​ട് ജി​ല്ല മ​ജി​സ്‌​ട്രേ​റ്റ് കൂ​ടി​യാ​യ അന്നത്തെ ക​ല​ക്ട​ര്‍ ഡോ. ​അ​ദീ​ല അ​ബ്​​ദു​ല്ല​യെ ചു​മ​ത​ല​പ്പെ​ടു​ത്തി 2020 നവംബർ 11നാണ്​​ സ​ര്‍ക്കാ​ര്‍ ഉ​ത്ത​ര​വിട്ടത്​. മൂ​ന്നുമാ​സ​ത്തി​ന​കം റി​പ്പോ​ര്‍ട്ട് ന​ല്‍കാ​ൻ ആ​ഭ്യ​ന്ത​ര വ​കു​പ്പ് അ​ഡീ​ഷ​ന​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി ടി.​കെ. ജോ​സ് ഉ​ത്ത​ര​വി​ല്‍ നി​ർ​ദേ​ശി​ച്ചിരുന്നു. എന്നാൽ, അന്വേഷണം നീളുകയായിരുന്നു. നിലവിലെ വയനാട്​ കലക്​ടർ എ. ഗീത മുമ്പാകെ തെളിവുകൾ ഹാജരാക്കാനാണ്​ ഇപ്പോൾ അവസരമൊരുങ്ങുന്നത്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maoist encounterVelmurugan
News Summary - Velmurugan murder: Evidence can be produced
Next Story