Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightVellamundachevron_rightവെ​ള്ള​മു​ണ്ട...

വെ​ള്ള​മു​ണ്ട ഡി​വി​ഷ​നി​ൽ ഹൈ​സ്കൂ​ളു​ക​ൾ സ​മ്പൂ​ർ​ണ ആ​സ്ബ​സ്റ്റോ​സ്‌ മു​ക്തം

text_fields
bookmark_border
വെ​ള്ള​മു​ണ്ട ഡി​വി​ഷ​നി​ൽ ഹൈ​സ്കൂ​ളു​ക​ൾ സ​മ്പൂ​ർ​ണ ആ​സ്ബ​സ്റ്റോ​സ്‌ മു​ക്തം
cancel
camera_alt

വെ​ള്ള​മു​ണ്ട ഡി​വി​ഷ​ൻ പ​രി​ധി​യി​ലെ ഹൈ​സ്കൂ​ളു​ക​ൾ ആ​സ്ബ​സ്റ്റോ​സ്‌ മു​ക്ത​മാ​ക്കു​ന്ന​തി​ന്റെ പ്ര​ഖ്യാ​പ​നം വ​രാ​മ്പ​റ്റ ഗ​വ. ഹൈ​സ്കൂ​ളി​ൽ ജി​ല്ല പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ​സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ ജു​നൈ​ദ് കൈ​പ്പാ​ണി നി​ർ​വ​ഹി​ക്കു​ന്നു

വെ​ള്ള​മു​ണ്ട: ജി​ല്ല പ​ഞ്ചാ​യ​ത്ത്‌ വെ​ള്ള​മു​ണ്ട ഡി​വി​ഷ​നി​ലെ മു​ഴു​വ​ൻ ഹൈ​സ്കൂ​ൾ ക്ലാ​സ് മു​റി​ക​ളും ഇ​നി ആ​സ്ബസ്റ്റോസ് മു ​ക്തം. വാ​രാ​മ്പ​റ്റ ഹൈ​സ്കൂ​ളി​ലെ ഏ​താ​നും ക്ലാ​സ് മു​റി​ക​ളു​ടെ മേ​ൽ​ക്കൂ​ര ആ​സ്ബസ്റ്റോസാ​യി​രു​ന്നു. ഇ​ത് മാ​റ്റി നി​ർ​മി​ച്ച​തോ​ടെ​യാ​ണ് ആ​സ്ബസ്റ്റോസ് മു​ക്ത ഹൈ​സ്കൂ​ളു​ക​ളാ​കു​ന്ന ഡി​വി​ഷ​നാ​യി വെ​ള്ള​മു​ണ്ട മാ​റി​യ​ത്. ജി​ല്ല പ​ഞ്ചാ​യ​ത്തി​ന്റെ 2022-2023 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ 17 ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ച്ച​ത്. സമ്പൂർണ ആസ്ബസ്റ്റോസ് മുക്ത ഡിവിഷൻ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം വ​രാ​മ്പ​റ്റ ഗ​വ. ഹൈ​സ്കൂ​ളി​ൽ ജി​ല്ല പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ ജു​നൈ​ദ് കൈ​പ്പാ​ണി നി​ർ​വ​ഹി​ച്ചു. പി.​ടി.​എ പ്ര​സി​ഡ​ന്റ്‌ പി.​സി. മ​മ്മൂ​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.വെ​ള്ള​മു​ണ്ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം പി.​എ. അ​സീ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ എ​ൻ.​കെ. ഷൈ​ബു, നൗ​ഷി​ദ ഖാ​ലി​ദ്, സാ​ജി​റ ബീ​ഗം, മു​ഹ​മ്മ​ദ്‌ ഷാ​ഫി, അ​ബ്ദു​ൽ ഗ​ഫൂ​ർ, റ​ഷീ​ദ്, ഹാ​രി​സ്, സു​രേ​ഷ് കൊ​ടു​വാ​ട്ടി​ൽ, അ​ലി കൊ​ടു​വേ​രി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - vellamunda wayanad
Next Story